വയോധികയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. തിരുവനന്തപുരം കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വച്ചാണ് വയോധികയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. കാലില്‍ ഗുരുതരമായി പരുക്കേറ്റ വയോധികയെ ആശുപത്രിയിലേക്ക് മാറ്റി.
Read Also: ഉമാ തോമസിൻ്റെ ആരോഗ്യ നിലയിൽ പുരോഗതി; വെൻ്റിലേറ്ററിൽ തുടരും
അതിനിടെ, വയനാട് പനമരം ക്രിസ്ത്യന്‍ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട മാരുതി കാര്‍ കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ റിയല്‍ റിച്ച് ഹോം അപ്ലൈന്‍സ് ഷോപ്പ് തകര്‍ത്ത് വലിയ നഷ്ടം ഉണ്ടാക്കി.
ഓട്ടോറിക്ഷയില്‍ തട്ടിയാണ് കടയിലേക്ക് ഇടിച്ചു കയറിയത്. ഷോപ്പിലുണ്ടായിരുന്ന ഉപകരണങ്ങളും തകര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. മദ്യപിച്ച് കാര്‍ ഓടിച്ച കാരക്കാമല സ്വദേശി അശോകന്‍ എന്നയാള്‍ക്കെതിരെ പനമരം പൊലീസ് കേസെടുത്തു.
Key Words: Street dog biting at Railway station platform, Kazhakkoottam railway station, indian railways
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here