വിദേശത്തുവെച്ച് വിവാഹം നടക്കാനിരിക്കെ വരന്റെ പാസ്‌പോര്‍ട്ട് കടിച്ചുകീറി നായ

വിദേശത്തുവെച്ച് വിവാഹം നടക്കാനിരിക്കെ അമേരിക്കന്‍ പൗരനായ വരന്റെ പാസ്‌പോര്‍ട്ട് കടിച്ചുകീറി നായ. ഡൊണാറ്റോ ഫ്രാറ്ററോളി എന്ന യുവാവിന്റെ പാസ്‌പോര്‍ട്ടാണ് നായ കടിച്ചു കീറിയത്. ഡൊണാറ്റോയുടേയും മഗ്ദ മസ്രിയുടേയും വിവാഹം ഇറ്റലിയില്‍വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വിവാഹത്തിന്റെ ഫോറം പൂരിപ്പിക്കാനായി സര്‍ക്കാര്‍ ഓഫീസിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഒരു നായ വരന്റെ പാസ്പോര്‍ട്ടിന്റെ ഒന്നിലധികം പേജുകള്‍ കടിച്ചുകീറുകയായിരുന്നു.

also read- ‘എന്റെ പേര് പറഞ്ഞതും വേച്ചുവേച്ച് വന്ന് ഒരു കെട്ടിപ്പിടിത്തം; പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷ പ്രകടനമാണ്’; തോമസ് ഐസക് പങ്കുവെച്ച ചിത്രം വൈറല്‍

ഇതോടെ ഓഗസ്റ്റ് 31 ന് നടക്കുന്ന ഫ്രാറ്ററോളിയുടെയും മഗ്ദയുടെയും വിവാഹ ചടങ്ങുകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കണമെങ്കില്‍ പുതിയ പാസ്പോര്‍ട്ട് ലഭിക്കണം. സാധാരണ ഗതിയില്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ചാല്‍ കൈയില്‍ കിട്ടാല്‍ ദിവസങ്ങളെടുക്കും. അതോടെ വിവാഹ ചടങ്ങുകള്‍ മുടങ്ങുകയും ചെയ്യും. പുതിയ പാസ്‌പോര്‍ട്ടിനായി ഫ്രാറ്ററോളി അപേക്ഷിച്ചിട്ടുണ്ട്.

also read- വളര്‍ത്തുനായയെ പൊതിരെ തല്ലി; എതിര്‍ത്ത ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

പാസ്പോര്‍ട്ട് നായ കീറിയതോടെ താന്‍ സമ്മര്‍ദത്തിലാണെന്ന് ഫ്രാറ്ററോളി മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ഓഫീസില്‍ നിന്ന് തന്നെ ബന്ധപ്പെട്ടിരുന്നു. കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുമെന്നും എത്രയും പെട്ടന്ന് പാസ്പോര്‍ട്ട് കിട്ടാനുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്നും ഓഫീസ് അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News