നായ ആകാൻ ആഗ്രഹം; 12 ലക്ഷം മുടക്കി നായയുടെ കോസ്റ്റ്യൂം തയ്യാറാക്കി; ചിത്രങ്ങൾ വൈറലായി

വ്യത്യസ്തവും പുതുമയുള്ളതുമായ വാര്‍ത്തകളാണ് ദിനവും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ഇവയില്‍ പലതും അവിശ്വസനീയമെന്ന് തോന്നുന്നതായിരിക്കും. അത്രമാത്രം വിചിത്രമായ സംഭവവികാസങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ടാകും. ഇത്തരത്തില്‍ ഒരുപാട് നാളായി വാര്‍ത്തകളിലൂടെയും മറ്റും ശ്രദ്ധേയനായ ഒരാളാണ് ജപ്പാൻകാരനായ ടോക്കോ. ഇദ്ദേഹത്തിന്‍റെയഥാർത്ഥ പേരല്ല ഇത്. യഥാര്‍ത്ഥ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിടാത്തതിന് മറ്റൊരു കാരണമുണ്ട്. ഈ കാരണം തന്നെയാണ് ടോക്കോയെ പ്രശസ്തനാക്കിയതും. 12 ലക്ഷം രൂപ മുടക്കി ഇദ്ദേഹംനായയുടെ കോസ്റ്റ്യൂം തയ്യാറാക്കിച്ചു. അതിന് ശേഷം ഈ കോസ്റ്റ്യൂമും അണിഞ്ഞ് സ്വയം നായയാണെന്ന വാദത്തിലാണ് മുന്നോട്ട് പോകുന്നത്.

also read: മിഷോങ് ചുഴലിക്കാറ്റ്; ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സൂര്യയും കാര്‍ത്തിയും

ഇപ്പോഴിതാ നായ്ക്കള്‍ ചെയ്യുന്നത് പോലത്തെ കായികവിനോദങ്ങള്‍ ചെയ്യാൻ ശ്രമിക്കുകയാണ് ടോക്കോ. എന്നാല്‍ ഇതിലെല്ലാം ഇദ്ദേഹം പരാജയപ്പെട്ടതായും ഇദ്ദേഹം തന്നെ പങ്കുവച്ച ചിത്രങ്ങളില്‍ കാണാം. നിരവധി പേരാണ് ഈ ചിത്രങ്ങളോട് നെഗറ്റീവായി പ്രതികരിച്ചിരിക്കുന്നത്. മിക്കവരും ഇദ്ദേഹത്തിന് മാനസികരോഗമാണെന്നും ചികിത്സയാണ് ആവശ്യമെന്നുമാണ് ഉന്നയിച്ചിരിക്കുന്നത്. അതേസമയം യഥാര്‍ത്ഥ ജീവിതത്തില്‍ ഇദ്ദേഹം എന്തുചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നത് വ്യക്തമല്ല. പക്ഷേ സോഷ്യല്‍ മീഡിയയില്‍ ടോക്കോ എന്ന നായ ആയിട്ടാണ് ഇദ്ദേഹത്തിന്‍റെ ജീവിതം.

also read: നാടിന്റെ നന്മ ആഗ്രഹിച്ച ജനങ്ങളാണ് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത്; മുഖ്യമന്ത്രി

എന്തായാലും നെഗറ്റീവ് കമന്‍റുകളിലൊന്നും ടോക്കോ കുലുങ്ങാതെ മുന്നോട്ടു പോവുകയാണ്. എന്നാൽ ഇത്തരത്തിലുള്ള വ്യക്തിത്വപ്രശ്നങ്ങള്‍ മറ്റുള്ളവരെയും സ്വാധീനിക്കാം എന്നതും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News