വിശപ്പിന്റെ വിലയറിയാം; പട്ടിണിയിലും നായക്ക് ഭക്ഷണം നൽകുന്ന മനുഷ്യൻ; വീഡിയോ വൈറൽ

തന്റെ പട്ടിണിയിലും ഒരു മനുഷ്യൻ നായക്ക് തന്റെ ഭക്ഷണത്തിന്റെ പങ്ക് നൽകുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സാദ് ഖാൻ എന്ന ഇൻഫ്ലുവൻസറും ആർട്ടിസ്റ്റും പങ്കുവെച്ച വിഡിയോ ആണ് വൈറലാകുന്നത്. മുംബൈയിലെ ബാന്ദ്രയിലെ പർപ്പിൾ ഹേസ് സ്റ്റുഡിയോയ്ക്ക് പുറത്തെ ന​ഗരത്തിരക്കുകൾക്കിടയിൽ നിന്നുള്ള മനുഷ്യന്റെ സ്നേഹസ്പർശിയായ വീഡിയോ ആണ് സാദ് ഖാൻ . ഷെയർ ചെയ്തത്.

ALSO READ: ഒന്നര വയസുള്ള കുഞ്ഞിനെ മർദ്ദിച്ച സംഭവം; അമ്മയും സുഹൃത്തും പോലീസ് കസ്റ്റഡിയിൽ

തെരുവോരത്ത് ഇയാൾക്കരികിൽ ഒരു നായ കിടപ്പുണ്ട്. സാദ് ഖാൻ ചോദിക്കുന്നത് ‘നിങ്ങൾക്ക് കഴിക്കാനൊന്നുമില്ലെങ്കിൽ പോലും നിങ്ങൾ അവന് വേണ്ടി ഭക്ഷണം കണ്ടെത്തുന്നുവല്ലോ’ എന്നാണ്. അതിനുള്ള ആ മനുഷ്യന്റെ മറുപടി ആരുടേയും ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു. ‘ശരിയാണ് എനിക്ക് കഴിക്കാൻ ഒന്നുമില്ല. പക്ഷേ, നിങ്ങൾക്ക് ഒരു കുഞ്ഞോ ഇതുപോലെ ഒരു വളർത്തു മൃ​ഗമോ ഉണ്ടെങ്കിൽ നിങ്ങൾ അവർക്ക് വേണ്ടി ഭക്ഷണം കണ്ടെത്തി നൽകും’ എന്നാണ്. അതിനി എത്ര മോശപ്പെട്ട സാഹചര്യമാണെങ്കിലും നിങ്ങളത് ചെയ്യും എന്നും ഈ മനുഷ്യൻ പറയുന്നു.

വളരെ വേഗത്തിൽ തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം നേടി. പലരും അദ്ദേഹത്തെ പുകഴ്ത്തി നിരവധി കമന്റുകൾ വരുകയായിരുന്നു.

ALSO READ:അഴിമതി കുറഞ്ഞാൽ മാത്രം പോരാ, ഇല്ലാതാക്കണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News