സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ പലപ്പോഴും നല്ല രീതിയിൽ സ്വാധീനം ചെലുത്താറുണ്ട്.അടുത്തിടെ അത്തരത്തിൽ ഒരു കാര്യമാണ് സോഷ്യൽമീഡിയ ഇമ്പാക്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഫലമായി അപകടത്തിൽ രണ്ട് കാലുകൾ നഷ്ടമായ ബണ്ണി എന്ന നായയ്ക്ക് അടിപൊളി വീൽചെയർ കിട്ടിയിരിക്കുകയാണ്. അതും പ്രമുഖ ജർമൻ വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസ് നൽകിയത്.
View this post on Instagram
ബണ്ണി എന്ന നായയ്ക്ക് കാറപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ശസ്ത്രക്രിയയിലൂടെ പിൻകാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു. ഇതേതുടർന്ന് ഉടമ ബണ്ണിയെ ഉപേക്ഷിച്ചെങ്കിലും പിന്നീട് മൃഗസംരക്ഷകർ ഏറ്റെടുത്തുനോക്കി . ഹെൻറി ഫ്രീഡ്‌മാൻ എന്ന മൃഗസംരക്ഷകൻ കീപ്പിംഗ്ഫിൻ എന്ന ഇൻസ്റ്റഗ്രാമിൽ ബണ്ണിയുടെ കാര്യം വിവരിച്ച് ഒരു വീൽചെയറിന്റെ ആവശ്യമുണ്ടെന്ന വിവരം പങ്കുവെച്ചു. ഇതുകണ്ട ഒരാൾ‘‘ഈ നായ മെഴ്‌സിഡീസ് ബെൻസിന്റ വീൽചെയർ അർഹിക്കുന്നു” എന്ന് കമന്റ് ചെയ്യുകയും ചെയ്തു.
also read: ഭരണഘടനാ ബെഞ്ചുകള്‍ തീര്‍പ്പാക്കേണ്ടത് 29 പ്രധാന കേസുകള്‍: കേന്ദ്രം
ആദ്യം തമാശയായി കമെന്റിനെ നോക്കികണ്ടെങ്കിലും പിന്നീട് ഫ്രീഡ്മാനും സംഘവും ബണ്ണിയുടെ കഥ ബെൻസ് കമ്പനിയുമായി പറഞ്ഞു.ഇതോടെ വീൽചെയർ ഒരുക്കാമെന്ന് കമ്പനി അറിയിച്ചു. അങ്ങനെ ബണ്ണിയ്ക്ക് ആവശ്യമായ രീതിയിൽ വീൽചെയർ ബെൻസ് ഒരുക്കുകയായിരുന്നു. രാജകീയ വരവേൽപ്പാണ് ബണ്ണിക്ക് ബെൻസ് ഒരുക്കിയത്. പിൻകാലുകൾക്ക് പകരം വീൽചെയർ ഘടിപ്പിച്ചതോടെ ബണ്ണി ചുറ്റും ഓടിക്കളിക്കുകയായിരുന്നു. നിരവധിപ്പേരാണ് ബെൻസ് കമ്പനിക്കെതിരെ പ്രശംസയുമായി എത്തിയത് . ഈ ഈ വിഡിയോയും ലക്ഷകണക്കിന് ആളുകൾ കണ്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here