വളർത്തു മൃഗങ്ങളിൽ ഏറെ സ്നേഹമുള്ളത് നായയ്ക്കാണ് എന്ന് പറയപ്പെടുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. തന്റെ ഉടമ മരിച്ചുവെന്ന് മനസിലായിട്ടും കൊടുംങ്കാട്ടില്‍ മൃതദേഹത്തിന് കാവൽ നിൽക്കുകയാണ് ഒരു നായ. കൊളറാഡോയിലാണ് സംഭവം. ഇവിടുത്തെ ബ്ലാക്ക് ഹെഡ് കൊടുമുടിയിൽ നായയ്ക്കൊപ്പം 71കാരനായ റിച്ച് മൂർ ട്രെക്കിംഗിനായി പോയിരുന്നു. എന്നാൽ ഇതിനിടയിൽ നിർജലീകരണവും അവശതയും മൂലം റിച്ച് മരണമടയുകയായിരുന്നു.
ALSO READ: ഇസ്രയേല്‍ അധിനിവേശത്തിനിടയില്‍ യുഎസിനുള്ള ബിന്‍ലാദന്റെ കത്ത് വൈറല്‍
പട്ടിണിയും അവശതയുമൊക്കെ ഉണ്ടെങ്കിലും തന്റെ യജമാനനെ കൊടുംകാട്ടിൽ ഉപേക്ഷിക്കാൻ ‘ഫിന്നി’ എന്ന നായ തയ്യാറായില്ല. കഴിഞ്ഞ ദിവസം ഇതുവഴിയെത്തിയ വേട്ടക്കാരാണ് അവശനിലയിലായ നായയെയും റിച്ച് മൂറിന്റെ മൃതദേഹവും കണ്ടെത്തിയത്. പിന്നീട് നായയെ ബന്ധുക്കള്‍ക്ക് കൈമാറി. റിച്ച് മൂറിന്റെ മരണത്തിന്റെ യഥാർത്ഥ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ. അതേസമയം സംഭവത്തില്‍ അസ്വഭാവികതകളോ ദുരൂഹതയോ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഓഗസ്റ്റ് 19നായിരുന്നു റിച്ച് മൂറിനെ കാണാതായത്. ഇയാക്കായി 2000 മണിക്കൂർ ആകാശ മാർഗവും കരയിലൂടെയുമായി തെരച്ചില്‍ നടന്നിരുന്നെങ്കിലും റിച്ച് മൂറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ALSO READ: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; മണ്ഡലം പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് യുവാവ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here