കബോസു ഇനി ഓര്‍മ ; മീമുകളിലെ താരം ലോകത്തോട് വിട പറഞ്ഞു

സമൂഹമാധ്യമങ്ങളിലെ മീമുകളിലെ സ്ഥിരം സാന്നിദ്ധ്യം കബോസു ലോകത്തോട് വിട പറഞ്ഞു. ഇന്ന് രാവി 7.50നായിരുന്നു അന്ത്യം. കബോസു ഗാഢനിദ്രയിലേക്ക് വീണു എന്നാണ് അവന്റെ മരണം പങ്കുവച്ച് ഉടമ അറ്റ്‌സുകോ സാറ്റോ അറിയിച്ചത്. 11ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബില്ലി മാര്‍ക്കസും ജാക്‌സണ്‍ പാര്‍മറും പുറത്തിറക്കിയ ക്രിപ്‌റ്റോ നാണയം ഡോഗ് കോയ്‌ന് നല്‍കിയത് കബോസുവിന്റെ മുഖമാണ്. ക്രിപ്‌റ്റോ കറന്‍സികളെ പരിഹസിച്ചാണ് ഈ നാണയം പുറത്തിറക്കിയത്.

ALSO READ:  മണാശ്ശേരിയില്‍ അനധികൃത മണ്ണിടിക്കല്‍; ദുരിതത്തില്‍ നാട്ടുകാര്‍; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വെറുമൊരു തമാശയ്ക്കായി പുറത്തിറക്കിയ ഈ നാണയം ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്ക് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുകയും ഏറ്റെടുക്കുകയും ചെയ്തതോടെ വലിയ രീതിയിലാണ് സ്വീകരിക്കപ്പെട്ടത്.

ALSO READ: ജനിക്കാത്ത മദ്യനയത്തിന്റെ ജാതകം ചമയ്ക്കുന്നവരോട് മറുപടിയുമായി മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മസ്‌ക് ട്വിറ്ററിന്റെ ലോഗോയെ കബോസുവിന്റെ ചിത്രമാക്കി അപ്പ്‌ഡേറ്റ് ചെയ്തിരുന്നു. നീലക്കിളിക്ക് പകരം കബോസുവിന്റെ ചിത്രം വെച്ചത് വിവാദമായി. ജപ്പാനിലെ വേട്ടപ്പട്ടികളായ ഷിബ ഇനു ബ്രീഡായ കബോസു ഇതോടെ പ്രശസ്തനായി.
2010 ഫെബ്രുവരിയില്‍ ഒരു ബ്ലോഗ് വഴി കബോസുവിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അറ്റ്സുകോ ഇന്റര്‍നെറ്റില്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി. ഈ ചിത്രങ്ങളാണ് കബോസുവിന്റെ തലവരമാറ്റിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News