പരിയേറും പെരുമാളെന്ന മാരി സെൽവരാജ് ചിത്രം കണ്ടവർ ആരും തന്നെ അതിലെ കറുപ്പിയെ മറക്കാൻ വഴിയില്ല. സിനിമയിലെ മനുഷ്യർ സമ്മാനിച്ച വൈകാരിക മുഹൂർത്തങ്ങൾക്കും മേലെയായിരുന്നു സിനിമയിലെ കറുപ്പിയുടെ സാന്നിധ്യം. ശരീരവും ആത്മാവും കൊണ്ട് സിനിമയിലെ ഓരോ നിമിഷങ്ങളെയും സമ്പന്നമാക്കിയ കറുപ്പി എന്ന നായ വാഹനാപകടത്തിൽ മരിച്ചു.
സിനിമയിൽ അഭിനയിച്ച വിജയമുത്തുവിന്‍റെ വളർത്തു നായയായിരുന്നു കറുപ്പി. ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് റോഡിലൂടെ വിരണ്ട് ഓടിയപ്പോൾ അജ്ഞാത വാഹനമിടിക്കുകയായിരുന്നു.
ALSO READ; ജമ്മു കശ്മീരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു
തമിഴകത്തെ ജാതീയ അസമത്വത്തെ വിഷയമാക്കി ഡോ. ബിആർ അംബേദ്കർ മുന്നോട്ട് വച്ച ജാതീയമായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന്‍റെ രാഷ്ട്രീയം പറയുന്ന തമിഴ് സിനിമയാണ് മാരി സെൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ. കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ വക്കീലാവാൻ ആഗ്രഹിക്കുന്ന കഥാപാത്രമായിട്ടാണ് കതിർ എത്തുന്നത്. പാ രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ നിർമ്മാണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here