അയല്‍വാസിയുടെ വളര്‍ത്തുനായ അമ്മയെ കടിച്ചു, വീട്ടില്‍ കയറി തല്ലിക്കൊന്ന് മകനും സുഹൃത്തും

അയല്‍വാസിയുടെ വളര്‍ത്തുനായ അമ്മയെ കടിച്ചതിന് പകരം വീട്ടി മകന്‍. അമ്മയെ കടിച്ച നായയെ അയല്‍വാസിടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് തല്ലിക്കൊന്നാണ് മകന്‍ പ്രതികാരം ചെയ്തത്. സുഹൃത്തിനെയും കൃത്യത്തിന് ഒപ്പം കൂട്ടി. കൊല്ലം മയ്യനാട് ആണ് സംഭവം. നായയുടെ ഉടമസ്ഥന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പൊലീസ് കേസെടുത്തു.

മയ്യനാട് സ്വദേശി രാമചന്ദ്രന്‍റെ വീട്ടിലെ വളര്‍ത്തുപട്ടിയെയാണ് അയല്‍വാസികളായ യുവാക്കള്‍ പട്ടിയേല് കൊണ്ട് അടിച്ചു കൊന്നത്. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് ഇവര്‍ രാമചന്ദ്രന്‍റെ വീട്ടില്‍ അതിക്രമിച്ച് കയറി നായയെ തല്ലിക്കൊന്നത്.

സംഭവത്തില്‍ രാമചന്ദ്രന്‍ യുവാക്കള്‍ക്കെതിരെ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ കസ്റ്റടിയിലെടുക്കുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News