ഗേറ്റിൽ ചാടികയറാൻ ശ്രമിച്ച് നായ, പക്ഷെ പണി പാളി; ഒടുവിൽ രക്ഷകനായി ഫയർ ഫോഴ്സ്

അടൂർ കണ്ണങ്കോട് ക്രിസ്ത്യൻ പള്ളിയുടെ ഓഡിറ്റോറിയത്തിന്റെ ഗേറ്റിനിടയിൽ പട്ടി കുടുങ്ങി. കഴിഞ്ഞ ദിവസത്തെ കല്യാണത്തിന്റെ ബാക്കി വല്ലതും കിട്ടുമോ എന്ന് അറിയാനായി തപ്പിവന്ന തെരുവ് നായയാണ് ഗേറ്റിന്റെ ഇടയിൽ കുടുങ്ങിയത്. സംഭവം കണ്ട പള്ളിയിലെ ജീവനക്കാർക്ക് പട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

Also read:ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചു; ഒവൈസിക്കെതിരെ പരാതി

അടൂർ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചത് അനുസരിച്ച് സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജി ഖാൻ യൂസഫ്, ഓഫീസർമാരായ ശ്രീജിത്ത്, പ്രജോഷ്, സജാദ്, അനീഷ് കുമാർ, എന്നിവരുടെ ടീം ഗേറ്റിന്റെ കമ്പി മുറിച്ച് മാറ്റി പട്ടിയെ രക്ഷപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here