യജമാനൻ പോയതറിയാതെ മോർച്ചറിക്ക് മുന്നിൽ ഒരു മാസമായി കാത്തിരിക്കുന്ന ഒരു നായ

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മാസങ്ങളായി ഒരു നായ കാത്തിരിപ്പിലാണ്. ജനറൽ ആശുപത്രിയുടെ മോർച്ചറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാൽ രാമു പെട്ടന്ന് ഞെട്ടി ഏഴുന്നേൽക്കും. അടഞ്ഞ് കിടക്കുന്ന മോര്‍ച്ചറി വാതില്‍ തുറക്കുബോൾ പ്രിയപ്പെട്ട ആരോ മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് നായയുള്ളത്. ആരെയാണ് നായ കാത്തിരിക്കുന്നതെന്ന് അറിയാതെ വന്നതോടെ രാമു എന്ന പേരിലാണ് ആശുപത്രിയിലുള്ളവര്‍ നായയെ വിളിക്കുന്നത്. ആ നായ ആരെയാണ് കാത്തിരിക്കുന്നത്? ഈ ചോദ്യത്തിനുള്ള മറുപടി ഇനിയും കണ്ടെത്തിയിട്ടില്ല.

Also Read; വൈക്കത്ത് 30 അടി ഉയരത്തിൽ തെങ്ങിൽ കുടുങ്ങി തെങ്ങുകയറ്റ തൊഴിലാളി; ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി

ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രി സന്ദര്‍ശനത്തിന് എത്തിയ മന്ത്രിയേപ്പോലും കൂസാതെ ആശുപത്രി വളപ്പില്‍ തന്നെ തുടരുകയായിരുന്നു നായ. മിക്ക സമയത്തും വരാന്തകളിലൂടെ നടക്കുന്ന നായയുടെ നടപ്പ് അവസാനിക്കുന്നത് മോർച്ചറിക്ക് മുന്നിലാണ്. ഒരു രോഗിക്കൊപ്പമാണ് നായ ആശുപത്രിയിലെത്തിയതെന്നും. ഉടമസ്ഥന്‍ മരിച്ചപ്പോള്‍ മോർച്ചറിയുടെ റാംപ് വരെ ഒപ്പമെത്തിയിരുന്നുവെന്നും ആശുപത്രി ജീവനക്കാരനായ രാജേഷ് പറയുന്നു.മോർച്ചറിയിലേക്ക് മാറ്റിയ ഉറ്റവരെ ബന്ധുക്കൾ തിരികെ കൊണ്ടുപോയത് അറിയാതെയാവും നായ ഇവിടെ കാത്തിരിക്കുന്നതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറയുന്നത്. എല്ലാവരും നൽകുന്ന ഭക്ഷണമൊന്നും കഴിക്കുന്ന സ്വഭാവം രാമുവിനില്ല. മറ്റ് നായകളുമായും ചങ്ങാത്തമില്ല. ആശുപത്രിയിലെ ആള്‍ക്കൂട്ടത്തില്‍ രാമുവിന്റെ കണ്ണുകള്‍ തിരയുന്നത് മരണം വിളിച്ചൊരാളെയാകും. ഒരിക്കലും മടങ്ങിവരാത്ത ആര്‍ക്കോ വേണ്ടി.

Also Read; തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News