റിയാക്ഷന്‍ വാരിവിതറുകയാണല്ലൊ; ബീച്ച് ടെന്നീസില്‍ മുഴുകിയ കാണികളുടെ ചേഷ്ടകള്‍ അനുകരിച്ച് നായയും

dog-beach-tennis

സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറുകയാണ് ഒരു വൈറല്‍ വീഡിയോ. മനുഷ്യസമാനമായ ഭാവങ്ങളുമായി ഒരു നായ ബീച്ച് ടെന്നീസ് മത്സരം ആസ്വദിക്കുന്നതാണ് വീഡിയോയിൽ. മനുഷ്യനെ വെല്ലും കാണിയെന്നാണ് സോഷ്യൽ മീഡിയ ഇതിനെ വിശേഷിപ്പിക്കുന്നത്.

‘Aika Samoyed’ എന്ന ഉപയോക്താവ് ആണ് വീഡിയോ ആദ്യം പങ്കുവെച്ചത്. പിന്നീട് ബ്രസീലിയന്‍ ബീച്ച് ടെന്നീസ് ഇന്‍സ്റ്റിറ്റ്യൂട്ട് വീണ്ടും പോസ്റ്റ് ചെയ്തു. ചുറ്റുമുള്ള കാണികളുടെ പ്രതികരണങ്ങളെ അനുകരിക്കുന്ന കളിയില്‍ ആഴത്തില്‍ മുഴുകിയിരിക്കുന്ന നായ പ്രേക്ഷകനാണ് വീഡിയോയിൽ.

Read Also: ഡോണ്ട് പ്ലേ വിത്ത് മി, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല; കല്ലെറിയും മുമ്പ് ഓർക്കുക, കാക്കകൾ 17 വർഷം വരെ എല്ലാം ഓർത്തുവെക്കും

പരിചയസമ്പന്നനായ ടെന്നീസ് ആരാധകനെപ്പോലെ ബോൾ പായുന്നതിന് അനുസരിച്ച് നായയുടെ കണ്ണുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്നത് കാണാം. ശ്രദ്ധയോടെയാണ് പന്തിനെ പിന്തുടരുന്നത്. കളി മുറുകുമ്പോള്‍, നായയുടെ ഭാവങ്ങള്‍ അരികിലുള്ള മനുഷ്യ കാണികളുടേതിന് ഏതാണ്ട് സമാനമാണ്. അവസാനം ചെറിയ ‘കൈയടി’ പോലും നായ നടത്തുന്നു. ഇത് ജനക്കൂട്ടത്തെ രസിപ്പിക്കുന്നു. ‘എല്ലാ രൂപത്തിലും ജീവിയിനത്തിലും മികച്ച ആരാധകര്‍ വരുന്നു’ എന്ന് ഒരാൾ കമൻ്റ് ചെയ്തു. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News