മധ്യപ്രദേശിലെ സാഗറില്‍ ഒരു അപൂർവ പ്രതികാരത്തിന്റെ കഥ അരങ്ങേറി. ഒരു തെരുവ് നായയാണ് പക വീട്ടിയത്. റോഡരികിൽ വെറുതെയിരുന്ന നായയെ കാർ തട്ടിയത് മുതലാണ് പ്രതികാരത്തിൻ്റെ കഥ ആരംഭിക്കുന്നത്.
ജനുവരി 17ന് വിവാഹത്തില്‍ പങ്കെടുക്കാന്‍ ഉച്ചയ്ക്ക് 2 മണിയോടെ നഗരത്തിലെ തിരുപ്പതിപുരം കോളനിയിലെ താമസക്കാരനായ പ്രഹ്ളാദ് സിങ് ഘോഷി കുടുംബത്തോടൊപ്പം പുറപ്പെട്ടു. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെ വളവിൽ വെച്ച് ഘോഷിയുടെ കാര്‍ റോഡരികില്‍ ഇരുന്ന നായയെ അബദ്ധത്തില്‍ തട്ടി. ചെറിയ തോതിലാണ് തട്ടിയിരുന്നത്. നായയ്ക്ക് പരിക്കേറ്റതായി അദ്ദേഹത്തിന് തോന്നിയിരുന്നില്ല.
തുടർന്ന് തുടര്‍ച്ചയായി കുരച്ച് നായ കാറിനെ പിന്തുടര്‍ന്നു. കുറച്ചുദൂരം ഓടി അത് അപ്രത്യക്ഷമായി. ഘോഷിയും കുടുംബവും പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തി. കുറച്ച് സമയത്തിനുള്ളിൽ നായ കാറിൻ്റെ സമീപത്തെത്തുകയും കാറിൽ വൻതോതിൽ മാന്തിപ്പറിക്കുകയും ചെയ്തു. കാറിൽ നിറയെ സ്ക്രാച്ചുകൾ വരുത്തി. കുട്ടികളുടെ പണിയാണെന്ന് ഘോഷി ആദ്യം കരുതിയെങ്കിലും, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നായയുടെ വേലയാണെന്ന് മനസ്സിലായത്. ഇത് കുടുംബത്തെ ഏറെ അത്ഭുതപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here