ദോഹ ഡയമണ്ട് ലീഗ്: സ്വർണനേട്ടവുമായി നീരജ് ചോപ്ര

ഡയമണ്ട് ലീഗിലെ ജാവലിന്‍ ത്രോയില്‍ സ്വർണനേട്ടവുമായി നീരജ് ചോപ്ര. തന്റെ ആദ്യ ശ്രമത്തിലാണ് നീരജ് 88.67 മീറ്ററിലേക്ക് ജാവലിന്‍ എറിഞ്ഞത്. 8 മാസത്തെ ഇടവേളയ്ക്കുശേഷമാണ് താരം മത്സരക്കളത്തിലേക്കു തിരിച്ചെത്തിയത്. ഈ സീസണിലെ ലോകത്തെ മികച്ച പ്രകടനവുമായാണ് നീരജ് ചോപ്ര ദോഹയിൽ തിളങ്ങിയത്.

ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാധ്ലേഹാണ് വെള്ളിമെഡലിന് അർഹനായത്. 88.63 മീറ്ററാണ് വാധ്ലേഹ് കണ്ടെത്തിയ ദൂരം. 85.88 ദൂരം കുറിച്ച ഗ്രാനഡയുടെ ലോക ചാമ്പ്യന്‍ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സിനാണ് വെങ്കലം. യൂറോപ്യന്‍ ചാമ്പ്യനായ ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (82.62) നാലാം സ്ഥാനത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News