ഹെലികോപ്റ്ററിൽ നിന്നും ‘നോട്ടുമഴ’, പെറുക്കിയെടുക്കാൻ ഓടിക്കൂടി ആളുകൾ; വീഡിയോ

ഹെലികോപ്റ്ററിൽ നിന്നും ഒരു മില്ല്യൺ ഡോളർ താഴേക്ക് വിതറി ഒരു ഇൻഫ്ലുവൻസർ. ചെക്ക് റിപ്പബ്ലിക്കിലെ പ്രമുഖ ഇൻഫ്ലുൻസറും ടിവി അവതാരകനുമായ കാമിൽ ബർതോഷെക്കാണ് ലൈസ നാദ് ലാബെം പട്ടണത്തിന് സമീപത്ത് ഹെലികോപ്റ്ററിൽ നിന്നും പണം താഴേക്കിട്ടത്. കസ്മ എന്ന പേരിലും ബർതോഷെക്കിനെ അറിയപ്പെടുന്നുണ്ട്. ഇദ്ദേഹം തന്റെ വണ്‍മാന്‍ഷോ: ദി മൂവി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇത്തരമൊരു സാഹസം നടത്തിയിരിക്കുന്നത്.

ALSO READ: ലോകകപ്പില്‍ ഇന്ന് പാക്കിസ്ഥാന് ജീവന്‍മരണപോരാട്ടം; എതിരാളി ദക്ഷിണാഫ്രിക്ക

അതിനായി ഒരു മത്സരം സംഘടിപ്പിക്കാനും അതിലെ വിജയിക്ക് മാത്രം ഒരു വലിയ തുക സമ്മാനിക്കാനുമായിരുന്നു ബര്‍തോഷെക്ക് ആദ്യം തീരുമാനിച്ചത്. മത്സരത്തിൽ പങ്കെടുക്കുന്നവർ പണം എവിടെയാണ് എന്ന് കണ്ടെത്തുന്നതിനായി ‘വൺമാൻഷോ: ദി മൂവി’യിൽ ഉൾച്ചേർത്ത ഒരു കോഡ് കണ്ടുപിടിക്കണം. എന്നാൽ ഇത് കണ്ടെത്താൻ ആർക്കും കഴിയാതെ വന്നതോടെയാണ് ഈ പണം മത്സരിച്ച എല്ലാവര്‍ക്കുമായി നല്‍കാന്‍ കസ്മ തീരുമാനിച്ചത്. മത്സരിച്ച എല്ലാവര്‍ക്കും അദ്ദേഹം രഹസ്യ സന്ദേശം അയക്കുകയും പണം വിതറുന്ന സ്ഥലത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കുകയും ചെയ്തു. പറഞ്ഞപ്രകാരം ഹെലികോപ്റ്ററിൽ കസ്മ എത്തിച്ചേർന്നു. പിന്നീട് പണം ഹെലികോപ്റ്ററിൽ നിന്നും ആളുകൾക്കായി എറിഞ്ഞു കൊടുക്കുകയായിരുന്നു. നിരവധി പേരാണ് പണം വാരികൂട്ടാനായി ഓടിയെത്തിയത്. എടുക്കാവുന്നിടത്തോളം പണം അവർ വാരി എടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ കസ്മ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്ത് വിട്ട് നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു.

ALSO READ: പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News