ക്ലോണിങ്ങിലൂടെ ‘ഡോളി ദ ഷീപ്പ്’ എന്ന ആടിനെ സൃഷ്ടിച്ച ബ്രിട്ടീഷ് ഭ്രൂണ ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മുട്ട് 79-ാം വയസ്സില്‍ അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്ന ഇയാന്‍ വില്‍മുട്ടിന്റെ മരണ വിവരം എഡിന്‍ബര്‍ഗ് സര്‍വകലാശാലയാണ് അറിയിച്ചത്.
1944ല്‍ ഇംഗ്ലണ്ടിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. നോട്ടങ്ഹാം സര്‍വകലാശാലയിലും കേംബ്രിഡ്ജ് സര്‍വകലാശാലയിലുമായിരുന്നു പഠനം. 1996 -ലാണ് ഇയാന്‍ വില്‍മുട്ടിന്റെ നേതൃത്വത്തിലെ സംഘം ക്ലോണിങ്ങിലൂടെ ഡോളി എന്ന ആടിനെ സൃഷ്ടിച്ചത്.
Also Read : പ്രമേഹവും കൊളസ്‌ട്രോളുമാണോ വില്ലന്‍? എങ്കില്‍ സ്ഥിരം ആപ്പിള്‍ കഴിച്ചോളൂ
ഡോളിയുടെ സൃഷ്ടി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര നേട്ടങ്ങളിലൊന്നായിയിരുന്നു. എഡിന്‍ബര്‍ഗിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഇയാന്‍ വില്‍മുട്ടിന്റെ പഠനങ്ങളാണ് മൂലകോശ ഗവേഷണത്തിന് അടിത്തറയിട്ടത്.
1996-ല്‍ സ്‌കോട്ട്ലന്‍ഡിലെ അനിമല്‍ സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭ്രൂണ ശാസ്ത്രജ്ഞരായ കീത്ത് കാംബെല്ലിന്റെയും ഇയാന്‍ വില്‍മട്ടിന്റെയും നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഡോളി സൃഷ്ടിക്കപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here