തൃശൂർ മതിലകത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു

തൃശൂർ മതിലകത്ത് ഡോൾഫിന്റെ ജഡം കരയ്ക്കടിഞ്ഞു. കൂളിമുട്ടം പൊക്ലായ് ബീച്ചിലാണ് ഉച്ചക്ക് ഒന്നരയോടെ ജഡം കരയ്ക്കടിഞ്ഞത്. അഞ്ചടിയോളം വലിപ്പമുള്ള ഡോൾഫിന്റെ ജഡമാണ് കരയ്ക്കടിഞ്ഞത്. ബോട്ടിന്റെയോ കപ്പലിൻ്റെയോ യന്ത്ര ഭാഗങ്ങൾ തട്ടി പരിക്കേറ്റ് ചത്തതാകാം എന്നാണ് സംശയം. ഗ്രാമ പഞ്ചായത്തംഗം ഇ.കെ. ബിജുവിന്റെ നേതൃത്വത്തിൽ ജഡം കടൽ തീരത്ത് സംസ്കരിച്ചു.

Also read:ഈരാറ്റുപേട്ടയിൽ ചെക്ക് ഡാമിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News