കപ്പലിടിച്ചു ചത്തു?; ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരക്കടിഞ്ഞു

കണ്ണൂര്‍ അഴീക്കോട് ചാല്‍ ബീച്ചില്‍ രണ്ട് ഡോള്‍ഫിന്‍ കുഞ്ഞുങ്ങള്‍ കരക്കടിഞ്ഞു. കപ്പലിടിച്ച് ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. 40 കിലോ ഭാരവും 146 സെന്റി മീറ്റര്‍ നീളവുമുള്ള ആണ്‍ ഡോള്‍ഫിനും 25 കിലോ ഭാരവും 112 സെന്റി മീറ്റര്‍ നീളവുമുള്ള പെണ്‍ ഡോള്‍ഫിനുമാണ് ചത്തത്. ഡോള്‍ഫിനുകള്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഗ് മാര്‍ക്ക് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസോഴ്‌സ് ഫോഴ്‌സ് അംഗങ്ങള്‍ സ്ഥലത്തെത്തി ഇവയെ തീരത്ത് നിന്നും നീക്കം ചെയ്തു.

ALSO READ: മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു തസ്തിക മാത്രമാണ് ഗവർണർ പദവി; ഡോ ജോൺബ്രിട്ടാസ് എംപി

തളിപ്പറമ്പ് സ്‌പെഷല്‍ ഡ്യൂട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി.പ്രദീപനും സംഘവുമെത്തി ഡോള്‍ഫിനുകളെ പരിശോധിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ ഡോ.ഇല്യാസാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News