വിവാഹ പിറ്റേന്നു മുതല്‍ ഭാര്യയ്ക്ക് മര്‍ദനം; യൂട്യൂബിലെ മോട്ടിവേഷന്‍ സ്പീക്കര്‍ക്കെതിരെ കേസ്

യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോട്ടിവേഷണല്‍ സ്പീക്കര്‍ വിവേക് ബിന്ദ്രയ്ക്ക് എതിരെ പരാതിയുമായി ഭാര്യ യാനിക. സാമൂഹികമാധ്യമങ്ങളില്‍ താരമായ ബിന്ദ്രയ്ക്ക് എതിരെ ഗാര്‍ഹിക പീഡന പരാതിയാണ് നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു യാനികയുടെയും ബിന്ദ്രയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍ ഭാര്യയെ മര്‍ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി പരാതിയില്‍ പറയുന്നു. യാനികയുടെ സഹോദരന്‍ വൈഭവ് ക്വാത്ര നല്‍കിയ പരാതിയില്‍ ബിന്ദ്രയ്ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് നോയിഡയിലെ സെക്ടര്‍ 126 പൊലീസ് കേസെടുത്തു. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ കൂടിയാണിയാള്‍.

ALSO READ: കെപിസിസിയുടെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ കേസ്; കെ സുധാകരന്‍ ഒന്നാം പ്രതി

ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്നും പരാതിയില്‍ പറയുന്നു. നോയിഡയിലെ സെക്ടര്‍ 94ലെ സൂപ്പര്‍നോവ വെസ്റ്റ് റസിഡന്‍സിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഡിസംബര്‍ 7ന് ബിന്ദ്രയും മാതാവും തമ്മില്‍ വഴക്കുണ്ടായി ഇവരെ സമാധാനിപ്പിക്കാന്‍ എത്തിയപ്പോഴാണ് ബിന്ദ്ര ഭാര്യയെ ഉപദ്രവിച്ചത്. യാനികയ്ക്ക് ആഴത്തിലുള്ള മുറിവാണ് മര്‍ദ്ദനത്തിലേറ്റത്.

ALSO READ: കേരളം കണ്ട വലിയ വിപ്ലവമായി നവകേരളസദസ് മാറി; ശ്രദ്ധേയമായി പ്രവാസിയുടെ എഫ്ബി പോസ്റ്റ്

ഡിസംബര്‍ ആറിന് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. മുറിയിലേക്ക് യാനികയെ ബിന്ദ്ര വലിച്ചിഴച്ചു കൊണ്ടുപോയെന്നും മുടിക്ക് വലിച്ച് ക്രൂരമായ മര്‍ദിച്ചെന്നും ഇതോടെ കേള്‍വി ശക്തിക്ക് തകറാറു സംഭവിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. മര്‍ദനത്തിന് പുറമേ ബിന്ദ്ര അസഭ്യം പറയുകയും യാനികയുടെ ഫോണ്‍ തകര്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk