സ്കൂൾ കായികമേളയിൽ തിരുവനന്തപുരത്തിൻ്റെ മേധാവിത്വം തുടരുന്നു; അത്‌ലറ്റിക്സിൽ ആദ്യ ദിനം മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച്

school-meet
സംസ്ഥാന സ്കൂൾ കായികമേളയിൽ 1,579 പോയിൻ്റുമായി തിരുവനന്തപുരം മേധാവിത്വം തുടരുന്നു. 539 പോയിന്റ്റുമായി കണ്ണൂർ രണ്ടാമതും 529 പോയിന്റുമായി തൃശ്ശൂർ മൂന്നാമതുമാണ്. അത്‌ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനം മലപ്പുറവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടം ആണുള്ളത്.
ഇന്ന് രണ്ട് മീറ്റ് റെക്കോർഡുകളും പിറന്നു. അതിനിടെ, ട്രാക്ക് മാറി ഓടിയതിന്റെ പേരിൽ 400 മീറ്റർ സബ് ജൂനിയർ ബോയ്സിലെ സ്വർണ മെഡൽ ജേതാവിനെ അയോഗ്യനാക്കി. കോരുത്തോട്‌ സികെഎംഎച്ച്എസ്എസും കോതമംഗലം സെന്റ്‌ ജോർജും മാർ ബേസിലും അടക്കിവാണ സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സിൽ പുതുശക്തികൾ പിറക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.

Read Also: സംസ്ഥാന സ്‌കൂൾ കായികമേള അത്ലറ്റിക്സിൽ ആദ്യ സ്വർണം മലപ്പുറത്തിന്

വ്യാഴാഴ്‌ച രാവിലെ 6.10ന്‌ സീനിയർ ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്തമത്സരത്തോടെയാണ് അത്‍ലറ്റിക്സിന് തുടക്കമായത്. മത്സരത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇന്റർ നാഷണൽ സ്കൂളിലെ മുഹമ്മദ്‌ സുൽത്താൻ സ്വർണം കരസ്ഥമാക്കി. തുടർന്ന് നടന്ന സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറം കെഎച്ച്എംഎച്ച്എസ്എസ് ആലത്തൂർ സ്കൂളിലെ കെ പി ഗീതുവും സ്വർണം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News