മമ്മൂട്ടി ചിത്രം ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സി’ന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’. ജനുവരി 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ അടക്കം ബുക്കിംഗ് ആപ്പുകളില്‍ ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്ക് ചെയ്യാം.

ചിത്രത്തിന്റേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകളിലും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്യാരക്ടർ പോസ്റ്ററുകളും ഇതേറെ വൈറലായിരുന്നു. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്ന് ആണ്ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

also read: പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ ,ഫൂൾ; ഷൈൻ ടോമിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

അതേസമയം തന്റെ സിനിമാ ജീവിതത്തിൽ ഏറ്റവും വേ​ഗത്തിൽ പൂർത്തിയായ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് എന്ന് ഗൗതം വാസുദേവ് പറഞ്ഞിരുന്നു. ജൂലായില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News