മമ്മൂട്ടി നായകനായെത്തുന്ന ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’ എന്ന സിനിമയുടെ ഒഫിഷ്യൽ ട്രെയിലർ നാളെ വൈകിട്ട് 6 മണിക്ക് റിലീസാകും. സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത് നായകനായെത്തുന്ന മലയാളത്തിന്റെ സ്വന്തം നടൻ മമ്മൂട്ടി തന്നെയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സിനിമയുടെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോനാണ് സിനിമയുടെ സംവിധായകൻ. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിനുണ്ട്. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ്.
Also Read: ബാരിയറില്‍ ഇടിച്ച് ഏഴ് തവണ കറങ്ങി; അജിത്ത് ഓടിച്ച റേസിങ് കാര്‍ അപകടത്തില്‍പെട്ടു
ജനുവരി 23നാണ് ചിത്രത്തിന്റെ റിലീസ്. നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം തുടരും റിലീസ് തീയതിയും ജനുവരി 23-ാണ്.
ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ബോക്‌സ്ഓഫീസില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ക്ലാഷ് റിലീസ് സംഭവിക്കുന്നത്. 2025 ലെ ഇരുതാരങ്ങളുടെയും ആദ്യ ചിത്രങ്ങളുമാണ് ഇവ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here