ഗൗതം വാസുദേവ് മേനോൻ മമ്മൂട്ടി നായകനായെത്തുന്ന ചിത്രമാണ് ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’. ജനുവരി 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിനുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷെെനിന്‍റെ പോസ്റ്ററും സിനിമയിലെ മറ്റ് ക്യാരക്ടർ പോസ്റ്ററുകൾ വന്നപോലെ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. പെണ്ണിന് പകരം വണ്ടിയെ പ്രണയിച്ചവൻ ഫൂൾ എന്നാണ് പോസ്റ്ററിൽ ഷൈനിന്റെ ഫോട്ടോക്ക് താഴെ എഴുതിയിരിക്കുന്നത്. ബൈക്ക് റേസർ, വയസ് 32 , റൺസ് ഫാസ്റ്റ്, പാർട്ടി കിടുവാ എന്നുള്ള കുറിപ്പുകളും പോസ്റ്ററിൽ ഉണ്ട്. ഒരു ഡയറിയിൽ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങൾ എഴുതിയിരിക്കുന്ന രീതിയിലുമാണ് സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകൾ വന്നിട്ടുള്ളത്.
also read: ‘മമ്മൂക്കയില്‍ നിന്ന് പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്’: ഗൗതം വാസുദേവ് മേനോൻ
ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്ന് ആണ്ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here