കളമശ്ശേരി സ്ഫോടനക്കേസ്; പ്രതി ഡൊമിനിക്ക് മാർട്ടിൻ വീണ്ടും റിമാൻഡിൽ

കളമശ്ശേരി സ്‌ഫോടനക്കേസിൽ പ്രതി ഡൊമിനിക്ക് മാർട്ടിൻ വീണ്ടും റിമാൻഡിൽ. ഈ മാസം 29 വരെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഡൊമിനിക് മാർട്ടിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.

Also Read; ലോൺ ആപ്പ് ഭീഷണി; കോഴിക്കോട് 25-കാരി ആത്മഹത്യക്ക് ശ്രമിച്ചു

പോലീസിനെതിരെ ആക്ഷേപമില്ലെന്ന് പ്രതി ഡൊമിനിക് മാറിയെന്ന് കോടതിയോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും എല്ലാവരും നല്ലരീതിയിൽ പെരുമാറിയെന്ന് ഇയാൾ കോടതിയെ അറിയിച്ചു. അതേസമയം അഭിഭാഷകനെ ആവശ്യമില്ലെന്ന് മാർട്ടിൻ കോടതിയിൽ ആവർത്തിച്ചു.

Also Read; സൈനബയെ കൊന്ന് ചുരത്തില്‍ തള്ളിയ സംഭവം; കൂട്ടുപ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News