വോട്ടുകിട്ടാനുള്ള ഓരോ കഷ്ടപ്പാടുകളേ!; മക്‌ഡൊണാൾഡിൽ സപ്ലയറായി ട്രമ്പ്, കൂടെ കമലയ്ക്ക് ഒരു താങ്ങും

donald-trump

യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രമ്പ് മക്ഡൊണാൾഡിൽ സപ്ലയറായി. പെൻസിൽവാനിയയിൽ പ്രചാരണം നടത്തുന്നതിനിടെ ഞായറാഴ്ചയാണ് അദ്ദേഹം മക്‌ഡൊണാൾഡിലെത്തി ഫ്രഞ്ച് ഫ്രൈ വിളമ്പിയത്.

വെള്ള ഷർട്ടിനും ചുവപ്പ് ടൈയ്ക്കും മുകളിൽ കറുപ്പും മഞ്ഞയും കലർന്ന ഏപ്രൺ ധരിച്ചാണ് അദ്ദേഹം സപ്ലൈ ചെയ്തത്. ഉപ്പിട്ട് ഉരുളക്കിഴങ്ങിൻ്റെ കുട്ടകൾ ചുട്ടുപൊള്ളുന്ന എണ്ണയിലേക്ക് ഇടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫിലാഡൽഫിയയ്ക്ക് പുറത്തുള്ള മക്‌ഡൊണാൾഡ് ഫ്രാഞ്ചൈസിയുടെ ഡ്രൈവ്-ത്രൂ വിൻഡോയിലൂടെ ട്രമ്പ് ഫ്രൈ നൽകുന്ന ചിത്രങ്ങളും വൈറലായി.

Also Read: കാശുകാർക്ക് എന്തുമാവാലോ; മറ്റൊരു ‘ഭ്രാന്തൻ’ നീക്കവുമായി മസ്ക്, നിവേദനത്തിൽ ഒപ്പിടുന്ന ഒരാൾക്ക് ദിവസവും 10 ലക്ഷം ഡോളർ ഓഫർ

ഈ ജോലി ഇഷ്ടമാണെന്നും ഏറെ ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിൽ ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് എതിരാളിയായ കമല ഹാരിസ് പലപ്പോഴും സംസാരിക്കുന്ന പശ്ചാത്തലത്തിലാണ് ട്രമ്പിൻ്റെ എൻട്രി. ഇപ്പോൾ കമലയേക്കാൾ 15 മിനിറ്റ് കൂടുതൽ ജോലി ചെയ്തിട്ടുണ്ടെന്നും ട്രമ്പ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News