ട്രംപിന് നേരെ വീണ്ടും വധശ്രമം?  കാലിഫോര്‍ണിയയിലെ തെരഞ്ഞെടുപ്പ് പരിപാടിക്ക് സമീപത്ത് നിന്നും ഒരാൾ തോക്കുമായി പിടിയിൽ

TRUMP

മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. കാലിഫോർണിയയിൽ അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടി നടക്കുന്നതിന്റെ സമീപത്ത് നിന്നും ഒരു തോക്കുധാരിയെ പൊലീസ് പിടികൂടി.

ALSO READ; മധ്യ വടക്കന്‍ ഇസ്രയേലിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം: നാല് സൈനികർ കൊല്ലപ്പെട്ടു

ലാസ് വെഗാസ് സ്വദേശിയും 49 കാരനുമായ വേം മില്ലർ ആണ് പൊലീസിന്റെ പിടിയിലായത്. വ്യാജ വിഐപി, മീഡിയ പാസുകൾ കാണിച്ചാണ് ഇയാൾ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കാനൊരുങ്ങിയത് . എസ്യുവിയിലെത്തിയ ഇയാളെ റാലി നടക്കുന്ന വേദിയുടെ ഒരു മൈല്‍ അകലെയുള്ള ചെക്ക് പോയന്റില്‍ വെച്ചാണ് കോഷെല്ല പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ഒരു തിര നിറച്ച ഷോട്ട് ഗണ്ണും പിസ്റ്റളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ട്രംപിനെതിരായ മറ്റൊരു വധശ്രമമാണ് തങ്ങള്‍ തടഞ്ഞിരിക്കുന്നതെന്ന് റിവര്‍സൈഡ് കൗണ്ടി ഷെരിഫ് ചാഡ് ബിയങ്കോ മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ; സ്പോട്ട് ബുക്കിംഗ് ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ഇത് മൂന്നാം തവണയാണ് ട്രംപിന് നേരെ വധശ്രമം നടക്കുന്നത്.ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിന് വെടിയേല്‍ക്കുകയായിരുന്നു. ആക്രമത്തിൽ ട്രംപിന്റെ ചെവിക്ക് പരിക്ക് പറ്റിയിരുന്നു. ഇതിന് മുൻപ്  സെപ്റ്റംബറില്‍  ഗോള്‍ഫ് കളിക്കുന്നതിനിടെയും  ഡോണള്‍ഡ് ട്രംപ്  നേരെ  വധശ്രമം നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News