ഏവരും വളരെ ആകാംഷയോടെ കാത്തിരുന്ന ഒന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. എക്സിറ്റ് പോളുകളെ അടക്കം നിലംപരിശാക്കി ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ, പിന്നീടങ്ങോട്ടുള്ള ട്രംപിന്റെ തെരഞ്ഞെടുപ്പുകളും പ്രഖ്യാപനങ്ങളും വലിയ ചർച്ചയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഉയർന്നയുവരുന്ന വലിയൊരു അഭ്യൂഹം ഇലോൺ മസ്‌ക് യുഎസ് പ്രസിഡന്റ് ആകുമോ എന്നതായിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങളോട് നേരിട്ട് പ്രതികരിച്ചിരിക്കുകയാണ് ട്രംപ്.
മസ്‌ക് പ്രസിഡന്റ് പദവിയിലേക്ക് എത്താൻ തീരെ സാധ്യത ഇല്ലെന്നാണ് ട്രംപ് പറയുന്നത്.രാജ്യത്ത് ജനിച്ചവര്‍ക്കു മാത്രമേ പരമോന്നത പദവിയിലിരിക്കാന്‍ യോഗ്യതയുള്ളൂവെന്നാണ് അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നതെന്നും ഭരണഘടന പ്രകാരം ജന്മം കൊണ്ട് അമേരിക്കക്കാരനാവുകയും പതിനാല് വര്‍ഷം താമസക്കാരനായിരിക്കുകയും വേണമെന്നും
ട്രംപ് പറഞ്ഞതായാണ് വിവരം. എൻബിസി ന്യൂസാണ് ഇക്കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ALSO READ; ട്രംപിന്റെ എഐ ഉപദേശകനായി ചെന്നൈ സ്വദേശി; നിസ്സാരനല്ല ശ്രീറാം കൃഷ്ണന്‍
ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് മസ്‌ക്. തെരഞ്ഞെടുപ്പ് വേളയിൽ ട്രംപിന്റെ പ്രചാരണത്തിനായി മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിനെ അടക്കം വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ഇതിനിടെ മസ്കിനെ വിവേക് രാമസ്വാമിക്കൊപ്പം സര്‍ക്കാരിതര സ്വതന്ത്ര നിര്‍ദ്ദേശക സമിതിയായ ഡോജിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നതും വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നുവെന്ന അഭ്യൂഹം കൂടി ഉയർന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here