വരൂ…നമുക്കൊരു കുടുംബമാകാം! കാനഡയെ അൻപതിനയൊന്നാമത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനം ആവർത്തിച്ച് ട്രംപ്

TRUMP

കാനഡയെ അമേരിക്കയുമായി ലയിപിപ്പിക്കാമെന്ന ആശയം വീണ്ടും ആവർത്തിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. കാനഡയെ യുഎസ്സിന്റെ അൻപത്തിയൊന്നാമത്തെ സംസ്ഥാനമാക്കാമെന്നും അങ്ങനെ സംഭവിച്ചാൽ അങ്ങനെ സംഭവിച്ചാൽ എത്ര മഹത്തായ രാഷ്ട്രമായിരിക്കും പിറവിയെടുക്കുക എന്നും ട്രംപ് പറഞ്ഞു.കനേഡിയന്‍ പ്രധാനമന്ത്രി സ്ഥാനം ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചത്തിന് പിന്നാലെയാണ് ട്രംപിൻ്റെ ഈ വാഗ്ദാനം.

“കാനഡയിലെ നിരവധി ആളുകൾ തങ്ങളുടെ രാജ്യം യുഎസ്സിൻ്റെ 51-ാമത്തെ സംസ്ഥാനമാകുന്നതിനോട് ഇഷ്ടപ്പെടുന്നുണ്ട്.കാനഡ യുഎസുമായി ലയിച്ചാൽ, താരിഫുകൾ ഉണ്ടാകില്ല, നികുതികൾ കുറയും.മാത്രമല്ല റഷ്യൻ, ചൈനീസ് കപ്പലുകളുടെ ഭീഷണിയിൽ നിന്ന് അവർ പൂർണ്ണമായും സുരക്ഷിതരായിരിക്കും’- സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ത്രൂത്തിൽ ട്രംപ് കുറിച്ചു.

ALSO READ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു

ഇതാദ്യമായല്ല കാനഡയെ സ്വന്തമാക്കാനുള്ള ആഗ്രഹം ട്രംപ് തുറന്ന് പറയുന്നത്. നവംബറിൽ തെരഞ്ഞെടുപ്പ് വിജയിച്ചതുമുതൽ കാനഡയെ അമേരിക്കയുടെ അൻപത്തിയൊന്നാമത് സംസ്ഥാനം എന്നാണ് ട്രംപ് വിളിക്കുന്നത്.മയക്കുമരുന്നും യുഎസിലേക്ക് കടക്കുന്ന അനധികൃത കുടിയേറ്റക്കാരും ഗണ്യമായി കുറയ്ക്കാൻ കാനഡ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കനേഡിയൻ ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. മെക്‌സിക്കോയ്‌ക്കെതിരെയും ട്രംപ് താരിഫ് ഭീഷണി മുഴക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോൾ യുഎസുമായി കാനഡയെ ലയിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്.

അതേസമയം ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രാധാനമന്ത്രി സ്ഥാനത്ത് നിന്നും ജസ്റ്റിൻ ട്രൂഡോ രാജിവെച്ചത്. അതേസമയം പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുമായുള്ള കാനഡയുടെ ബന്ധം മോശമായി തുടരുന്നതിനിടെ കൂടിയാണ് ട്രൂഡോയുടെ രാജി.അടുത്തിടെ ട്രൂഡോയുടെ നയങ്ങളിൽ എതിർപ്പറിയിച്ച് ധനമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലൻഡ് രാജിവെച്ചിരുന്നു.

9 വര്‍ഷമായി ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണ്. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് ലിബറൽ നേതാവായി ട്രൂഡോ ചുമതലയേൽക്കുന്നത്.എന്നാൽ അടുത്തിടെ തെരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് വളരെ മോശം പ്രകടനമായിരുന്നു. ഇതിന് പിന്നാലെ ലിബറല്‍ പാര്‍ട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസത്തിനിടെ നിരവധി എംപിമാർ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News