ജസ്റ്റ് ഫാമിലി തിങ്ങ്സ്! മരുമകന്റെ അച്ഛനെ ഫ്രഞ്ച് സ്ഥാനപതിയാക്കി ട്രംപ്

TRUMP CHARLES KUSHNER

മരുമകൻ ജാരദ് കുഷ്ണറിന്റെ അച്ഛനും പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ ചാൾസ് കുഷ്ണറിനെ ഫ്രഞ്ച് സ്ഥാനപതിയായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നാമനിർദേശം ചെയ്തു. ട്രൂത് സോഷ്യൽ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ചാൾസിനെ മികച്ച ബിസിനസ്സ് നേതാവ്, മനുഷ്യസ്‌നേഹി, ഡീൽ മേക്കർ എന്നിങ്ങനെ വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പോസ്റ്റ്. കൂടാതെ നയതന്ത്രപരമായ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിൻ്റെ യോഗ്യതകളെയും ട്രംപ് പ്രശംസിച്ചു.

നികുതിവെട്ടിപ്പ്, സാക്ഷിയെ സ്വാധീനിക്കല്‍, തെരഞ്ഞെടുപ്പു പ്രചാരണത്തിന് നിയമവിരുദ്ധമായി സംഭാവന നല്‍കല്‍ തുടങ്ങിയ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് രണ്ടുവർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് ചാൾസ്.

ALSO READ; മകനെ നിനക്ക് മാപ്പ്! ഫെഡറൽ കുറ്റങ്ങളിൽ മകന് മാപ്പുനൽകി ബൈഡൻ

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യൻ ആയിരുന്നു ചാൾസ്.പ്രസിഡൻഷ്യൽ കാമ്പെയ്‌നിലേക്കുള്ള റൺ-ഓഫ് സമയത്ത് കുഷ്‌നർ ഒരു ട്രംപ് അനുകൂല ഗ്രൂപ്പിന് 100,000 ഡോളറും 2023 ൽ സൂപ്പർ പിഎസിക്ക് ഒരു മില്യൺ ഡോളറും സംഭാവന നൽകിയത് വലിയ വാർത്തയായിരുന്നു.

അതേസമയം ഭരണകൂടത്തിലേക്ക് ട്രംപ് നടത്തുന്ന തെരഞ്ഞെടുപ്പ് വളരെയേറെ ചർച്ചയാകുന്നുണ്ട്.പലപ്പോഴും സമ്പന്നരായ, തൻ്റെ കുടുംബത്തോട് അടുപ്പമുള്ളവരോ അല്ലെങ്കിൽ തെളിയിക്കപ്പെട്ട വിശ്വസ്തതയോ ഉള്ള ആളുകളെയാണ് പല സ്ഥാനങ്ങളിലേക്കും ട്രംപ് നാമനിർദേശം ചെയ്യുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചാൾസിന്റെ നാമനിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News