ഡോണൾഡ് ട്രംപിന് വൈറ്റ് ഹൌസിൽ രണ്ടാമൂഴം ലഭിച്ചതോടെ അമേരിക്ക ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾക്ക്.
ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനായി പുതിയ സർക്കാർ ഏജൻസിക്ക് രൂപം നൽകുകയാണ് ട്രംപ് ഇപ്പോൾ. ടെസ്‍ല സിഇഒ ഇലോണ്‍ മസ്കും ഇന്ത്യൻ വംശജനും മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും സംരംഭകനുമായ വിവേക് രാമസ്വാമിയുമായിരിക്കും ഏജൻസിയുടെ തലപ്പത്തേക്ക് എത്തുക എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
‘ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി’ എന്ന് പേരിട്ടിരിക്കുന്ന ഏജൻസിയെ നയിക്കാൻ മസ്കിനെയും വിവേകിനേയും ട്രംപ് തന്നെയാണ് നേരിട്ട് തിരഞ്ഞെടുത്തത്.ഇവർ രണ്ട് പേരും ഒന്നിക്കുന്നതോടെ തന്റെ ഭരണകൂടത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
ALSO READ; 2024ലെ ബുക്കർ പ്രൈസ് സാമന്ത ഹാര്‍വേയ്ക്ക്
തൻ്റെ പദ്ധതി പ്രകാരം മസ്‌കും രാമസ്വാമിയും 2026 ജൂലൈ 4ന് യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതിൻ്റെ 250-ാം വാർഷികത്തോടെ തങ്ങളുടെ ജോലി പൂർത്തിയാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിൻ്റെ അടിയുറച്ച അനുയായിയായ മസ്‌ക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രചാരണത്തിൻ്റെ പ്രധാന ഭാഗമായിരുന്നു. ട്രംപിൻ്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ടെസ്‌ല സിഇഒ 100 മില്യൺ ഡോളറിലധികം സംഭാവന നൽകിയിരുന്നു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെയടക്കം അദ്ദേഹം പ്രചാരണ വേദിയാക്കി മാറ്റുന്ന കാഴ്ചയാണ് ഏവരും കണ്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here