അയ്യയ്യോ! കട്ടിപ്പണിക്കും കാശില്ലേ? ട്രംപിന് വേണ്ടിയുള്ള മസ്കിന്റെയും വിവേകിന്റെയും സേവനത്തിന് ശമ്പളമില്ല

MUSK VIVEK

ശതകോടീശ്വരനും ടെസ്‌ല സിഇഒയുമായ ഇലോൺ മാസ്കിനെയും ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയെയും ഡിപ്പാർട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസി വകുപ്പിന്റെ (ഡോഗ്) തലപ്പത്തേക്ക് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചത് വലിയ വാർത്തയായിരുന്നു.എന്നാൽ ഇത്ര സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുമ്പോഴും ട്രംപിൽ നിന്നും ശമ്പളം ലഭിക്കില്ലെന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ചർച്ചയാകുന്നത്.

“ഡോഗ്” കൈകാര്യം ചെയ്യുന്നതിന് തനിക്കും വിവേകിനും ട്രംപ് ഭരണകൂടത്തിൽ നിന്നും യാതൊന്നു കിട്ടില്ലെന്നാണ് മസ്‌കാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ‘ഡോഗ്’ ജനങ്ങൾക്കായി വലിയ കാര്യങ്ങൾ ചെയ്യുമെന്നുറപ്പാണെന്നും ഇനിയെല്ലാം കാലം തെളിയിക്കട്ടെ എന്നുമായിരുന്നു മസ്കിന്റെ മറുപടി. യുഎസ് സെനറ്ററായ എലിസബത്ത് വാറന്റെ എക്സ് പോസ്റ്റിന് നൽകിയ കമന്റിലായിരുന്നു മാസ്കിന്റെ വെളിപ്പെടുത്തൽ.

ALSO READ; ലങ്കയിൽ ഇടത് മുന്നേറ്റം: ആദ്യ ഘട്ട വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൻപിപിക്ക് വമ്പൻ ലീഡ്

‘ഡോഗ്’ വകുപ്പ് “ഗവൺമെൻ്റിന് പുറത്ത് നിന്നുള്ള ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകും” എന്നാണ് ട്രംപ് നവംബർ 13 ന് വ്യക്തമാക്കിയത്. ഡിപ്പാർട്ട്‌മെൻ്റിൻ്റെ പ്രവർത്തനങ്ങൾ പരമാവധി സുതാര്യമാക്കാൻ ഓൺലൈനിൽ പ്രസിദ്ധീകരിക്കുമെന്ന് മസ്‌കും പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News