ജോ ബൈഡനെ തോൽപ്പിക്കാൻ നീക്കങ്ങൾ; ഡൊണാൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തി

അമേരിക്കയുടെ മുന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ നിയമവിരുദ്ധ പ്രവർത്തനത്തിനു കുറ്റം ചുമത്തി. 2020 ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ തോൽപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്കെതിരെയാണ് രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിൽ ട്രംപിനെതിരെ കുറ്റം ചുമത്തിയത്.ഈ വർഷം തന്നെ ട്രംപിനെതിരെ ചുമത്തുന്ന നാലാമത്തെ കേസാണ് ഇത്. പുതിയ കേസ് കൂടി ചുമത്തിയതോടെ ട്രംപ് അനുകൂലികളുടെ പ്രതിഷേധം പ്രതീക്ഷിച്ച് അറ്റ്ലാന്റയിലെ ഡൗൺടൗൺ കോടതിക്ക് പുറത്ത് സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

also read:സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം; സംവിധായകന്റെ അപ്പീല്‍ ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും

അറ്റ്ലാന്റയിലെ പ്രോസിക്യൂട്ടർമാർ ട്രംപിനെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണ ടെലിവിഷൻ സ്ക്രീനുകളിലൂടെ തത്സമയം കാണിച്ചേക്കാം. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു ട്രംപിന് ഈ കേസുകൾ തടസ്സമായേക്കും. നിലവിൽ ന്യൂയോർക്ക്, സൗത്ത് ഫ്ലോറിഡ എന്നിവിടങ്ങളിൽ ട്രംപ് വിചാരണ നേരിടുന്നുണ്ട്.

also read:‘മാലിന്യമുക്ത നവകേരളം’ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്‌; പ്രോജക്ട്‌ റിപ്പോർട്ടുകൾ 20ന്‌ മുഖ്യമന്ത്രി പ്രകാശിപ്പിക്കും

രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെട്ട ട്രംപിനെതിരെ ജോർജിയയിലെ റാക്കറ്റീർ ഇൻഫ്ലുവൻസ്ഡ് ആൻഡ് കറപ്റ്റ് ഓർഗനൈസേഷൻസ് നിയമം ലംഘിച്ചതിനും, വ്യാജരേഖ ചമയ്ക്കാനും ആൾമാറാട്ടം നടത്താനും തെറ്റായ പ്രസ്താവനകളും രേഖകളും സമർപ്പിക്കാനും ശ്രമിച്ചതിനുമായി ആറ് ഗൂഢാലോചന കേസുകളും ചുമത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News