ലക്ഷ്യത്തിലെത്താൻ ട്രംപ് അതും ചെയ്യുമോ? മൂന്നാമതും പ്രസിഡന്റാവാൻ താത്പര്യം, പക്ഷേ ഒരു കടമ്പ കടക്കണം!

TRUMP

വൈറ്റ് ഹൌസിലെ തന്റെ രണ്ടാമൂഴം റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. വലിയ പ്രതീക്ഷയോടിരുന്ന ഡെമോക്രാറ്റുകളെയും എക്സിറ്റ് പോൾ ഫലങ്ങളെയും അപ്പാടെ തിരുത്തികൊണ്ടായിരുന്നു ട്രംപിൻറെ ജയം. എന്നാൽ ട്രംപിൻറെ അടുത്ത ആഗ്രഹം എന്താണെന്ന് അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞതിന്റെ ത്രില്ലിലാണ് റിപ്പബ്ലിക്കന്മാർ.

മൂന്നാമതും തനിക്ക് അമേരിക്കയുടെ പ്രസിഡന്റ് ആവണമെന്ന ആഗ്രഹമാണ് അദ്ദേഹം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.’നിങ്ങൾ പറഞ്ഞാൽ ഇനിയും ഞാൻ മത്സരിക്കാൻ തയ്യാറാണ്’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സിൽ തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ ജനപ്രതിനിധികളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ തുറന്നു പറച്ചിൽ .

അതേസമയം ട്രംപിന്റെ ഈ ആഗ്രഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്തെന്നാൽ ഒരു വ്യക്തിക്ക് രണ്ടിൽ അധികം തവണ അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയില്ല എന്നാണ് ഭരണഘടന പറയുന്നത്. അതിനാൽ ട്രംപിന്റെ പുതിയ ആഗ്രഹം സാധിക്കണമെങ്കിൽ ഭരണഘടന തിരുത്തുക തന്നെ വേണം. അതേസമയം മൂന്നാമതും പ്രസിഡന്റ് ആകുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ട്രംപ് ഭരണഘടന   ഭേദഗതി ചെയ്യുമോ എന്ന ചോദ്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ALSO READ; 300000000 രൂപ ശമ്പളം! ഒരു സ്വിച്ച് ഓൺ-ഓഫ് ചെയ്താൽ മാത്രം മതി, എന്നിട്ടും ഈ ജോലിക്കാരും വരുന്നില്ല

അമേരിക്കൻ ഭരണഘടനയുടെ 22-ാം ഭേദഗതിയുടെ ചരിത്രം;

അമേരിക്കയിൽ ഒരാൾക്ക് രണ്ട് വട്ടം മാത്രമേ പ്രസിഡന്റ് ആകാൻ സാധിക്കുകയുള്ളൂ എന്നാണ് ഭരണഘടനയുടെ 22-ാം ഭേദഗതിയിൽ പറയുന്നത്. 1951ൽ, റിപ്പബ്ലിക്കൻസും ഡെമോക്രറ്റുകളും കൂടിചേർന്ന് ആലോചിച്ചാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്. പ്രസിഡന്റുമാർ മൂന്നും നാലും പ്രാവശ്യം മത്സരിക്കാൻ തീരുമാനിച്ചത് മൂലമായിരുന്നു അന്ന് അത്തരത്തിലൊരു നീക്കം ഉണ്ടായത്.പ്രസിഡൻ്റുമാരെ പരമാവധി രണ്ട് ടേമിലേക്ക് കർശനമായി പരിമിതപ്പെടുത്താനുള്ള വ്യവസ്ഥ ഇതോടെയാണ് നിലവിൽ വന്നത്.

അമേരിക്കൻ ഭരണഘടനയിലെ ഒരു ഭേദഗതി പിൻവലിക്കാനാകുമോ?

അമേരിക്കൻ ഭരണഘടനയിലെ ഒരു ഭേദഗതി പിൻവലിക്കുക എന്നത് അത്ര എളുപ്പമല്ല.ഒരു ഭേദഗതി പിൻവലിക്കണമെങ്കിൽ ആദ്യം ഒരു ഉത്തരവ് ഇറക്കണം, ഇതിനായി ഒരു ബിൽ സഭയുടെയും സെനറ്റിൻ്റെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ (67 ശതമാനം) അംഗീകരിക്കേണ്ടതുണ്ട്. ജനപ്രതിനിധി സഭയിൽ 435 അംഗങ്ങളുണ്ട്, അതിൽ 290 പേർ അത്തരമൊരു അസാധുവാക്കലിന് വോട്ട് ചെയ്യണം. അതുപോലെ 100 അംഗങ്ങളുള്ള സെനറ്റിൽ 67 പേർ ഇതിനോട് യോജിക്കണം. അതുമാത്രമല്ല.ഒരു ബിൽ സഭയും സെനറ്റും പാസാക്കുകയാണെങ്കിൽ, അത് ഓരോ സംസ്ഥാനങ്ങളിലേക്കും പോകും. അവിടെയും അത് നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ പാസാകേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News