‘വെടിവെപ്പിന് പിന്നിൽ ട്രാൻസ്ജൻഡർ ആശയങ്ങൾ’, ട്രാൻസ്ജൻഡർ അധിക്ഷേപ പരാമർശവുമായി ഡൊണാൾഡ് ട്രംപ്

ട്രാൻസ്ജൻഡർ വിഭാഗത്തിൽപെട്ടവരെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ സ്‌കൂളുകളിലും മറ്റും വർധിച്ചുവരുന്ന വെടിവെയ്പ്പുകളെ പരാമർശിക്കുമ്പോളായിരുന്നു ട്രംപിന്റെ ഈ വിവാദ വാക്കുകൾ.

നാഷണൽ റൈഫിൾസ് അസോസിയേഷന്റെ വാർഷിക മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു ട്രംപ്. ഈ വെടിവെയ്പ്പുകൾ കേവലം തോക്ക് നിയമങ്ങളുടെ മാത്രം പ്രശ്നമല്ല. ഇതിൽ സാമൂഹികമായും സാംസ്കാരികമായും ചില കാര്യങ്ങളുണ്ട്. ഒരവസരം കിട്ടിയാൽ ട്രാൻസ്ജൻഡർ ഹോർമോൺ ട്രീറ്റ്മെന്റുകൾ, ട്രാൻസ് ആശയങ്ങൾ എല്ലാം ഈ അതിക്രമങ്ങളിൽ പ്രതിഫലിക്കുന്നുണ്ടോ എന്നും എഫ്.ഡി.എയെ കൊണ്ട് അവ അന്വേഷിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. ട്രാൻസ്ജൻഡർ ആരോഗ്യ പദ്ധതികളെ പരോക്ഷമായി വിമർശിക്കുക കൂടിയായിരുന്നു ട്രംപ്.

ദിവസങ്ങൾക്ക് മുൻപ് യു.എസിലെ നാഷ് വില്ലെയിൽ ഉണ്ടായ വെടിവെപ്പിൽ ട്രാൻസ് ആശയങ്ങൾക്ക് പങ്കുണ്ടെന്ന് റിപ്പബ്ലിക്കൻ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന് മുൻപും ട്രാൻസ് ആശയങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ പാർട്ടി പരസ്യമായി നിലപാടെടുത്തിട്ടുണ്ട്. ഫ്ലോറിഡ ഗവർണറായ വാബ്‌സ്റ്റർ ബർണബി ട്രാൻസ്ജൻഡർ വ്യക്തികളെ മുൻപ് ചെകുത്താന്മാർ എന്ന് അഭിസംബോധന ചെയ്തത് വലിയ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News