ബന്ധം മൂടിവെക്കാൻ നീലച്ചിത്രനടിക്ക് കൈക്കൂലി നൽകി; ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും

ബന്ധം മൂടിവെക്കാൻ നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളർ (ഏതാണ്ട് ഒരുകോടിയിലേറെ രൂപ) പാർട്ടി ഫണ്ടിൽ നിന്ന് കൈക്കൂലി നൽകി എന്ന കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച കീഴടങ്ങിയേക്കും. കോടതിക്കു സമീപവും ട്രംപ് ടവറിനു മുന്നിലും ന്യൂയോർക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കി. ചോദ്യംചെയ്യലിന് ശേഷം ട്രംപിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നഗരത്തിൽ പ്രകടനങ്ങൾ നടക്കുമ്പോൾ കനത്ത സുരക്ഷയുടെ നടുവിലാണ് ന്യൂയോർക്ക് നഗരം. അതോടൊപ്പം ക്യാപ്പിറ്റോൾ കലാപം ആവർത്തിക്കുമോ എന്ന ഭീതിയിലാണ് നിലവിൽ അമേരിക്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News