ട്രംപിൻ്റെ രണ്ടാമൂഴം ഇന്ന്; കുടിയേറ്റം, ട്രാൻസ്ജെൻഡർ അടക്കമുള്ള നയംമാറ്റത്തിൽ ആശങ്ക

donald-trump-oath-ceremony

ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ഇന്ന് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം 10.30നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 2020ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2024 നവംബറിൽ ഗംഭീര തിരിച്ചുവരവാണ് ട്രംപ് നടത്തിയത്. കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി വിധിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിനാണ് ശിക്ഷ ഒഴിവായത്.

കഴിഞ്ഞ തവണ പരാജയപ്പെട്ടോൾ യുഎസ് കാപ്പിറ്റോളില്‍ ട്രംപ് അനുയായികൾ ഇരച്ചുകയറി കലാപം തീർത്തിരുന്നു. സ്ഥാനാരോഹണ ചടങ്ങിൽ, ട്രംപും നിയുക്ത വൈസ് പ്രസിഡന്റ് ജെഡി വാന്‍സും ബൈബിളില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്യും. 2017-ല്‍ തന്റെ ആദ്യ സ്ഥാനാരോഹണ വേളയില്‍, 1861-ല്‍ എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച അതേ ബൈബിളിലാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്. അന്തരിച്ച അമ്മ മേരി ആനി മക്ലിയോഡ് ട്രംപ് സമ്മാനിച്ച രണ്ടാമത്തെ ബൈബിളും അദ്ദേഹം ഉപയോഗിച്ചു.

Read Also: ഗാസ വെടിനിര്‍ത്തല്‍ കരാര്‍; ബന്ദികളെ കൈമാറി തുടങ്ങി, ഏറ്റുവാങ്ങുക റെഡ് ക്രോസ്

സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേന്ന് വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ വിജയാഘോഷ റാലിയിൽ ചുമതലയേറ്റ് ആദ്യ ദിവസം തന്നെ നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെക്കുമെന്ന് ട്രംപ് പറഞ്ഞു. 200-ലധികം എക്‌സിക്യൂട്ടീവ് നടപടികള്‍ ട്രംപ് തിങ്കളാഴ്ച പുറപ്പെടുവിച്ചേക്കും. ഏകദേശം 20,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റല്‍ വണ്‍ അരീനയിലാണ് റാലി നടന്നത്. പ്രസിഡൻ്റ് വേളയിൽ അദ്ദേഹത്തിൻ്റെ വലംകൈയായി വ്യവസായി ഇലോൺ മസ്കുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News