2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ താന്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് 2021ലെ യുഎസ് കാപിറ്റോള്‍ ആക്രമണത്തില്‍ ജയിലായവരെ സ്വതന്ത്രരാക്കുകയായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. അവര്‍ ബന്ദികളാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃതമായാണ് ഇവരെ ബന്ദികളാക്കിയിരിക്കുന്നതെന്നാണ് ട്രംപിന്റെ വാദം.
2021 ജനുവരി 6നാണ് ജോ ബൈഡന് അധികാരം കൈമാറുന്നത് വൈകിപ്പിക്കുന്നതിന്റെ ഭാഗമായി അന്നത്തെ പ്രസിഡന്റായിരുന്ന ട്രംപിന്റെ വ്യാജ അവകാശവാദങ്ങളെ തുടര്‍ന്ന് യുഎസ് ക്യാപിറ്റോള്‍ ആക്രമണം നടന്നത്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയാണ് ബൈഡന്‍ വിജയിച്ചതെന്നായിരുന്നു ട്രംപിന്റെ ആരോപണം.
സംഭവം കഴിഞ്ഞ ഇപ്പോള്‍വരെയുള്ള ഇത്രയും മാസങ്ങളിലായി 1358 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതില്‍ അഞ്ഞൂറോളം പേര്‍ ജയില്‍വാസത്തിലാണെന്നാണ് ഔദ്യോഗിക കണക്ക്. തന്റെ തീരുമാനത്തെ കുറിച്ച് തന്റെ ട്രൂത്ത് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റിലാണ് ട്രംപ് അറിയിച്ചത്. മാത്രമല്ല മെക്‌സിക്കോയുമായുള്ള അതിര്‍ത്തി അടയ്ക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here