മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടുകള്‍ക്കുള്ള വിലക്കുകള്‍ മാറ്റി ഫേസ്ബുക്കും യൂട്യൂബും. വിലക്ക് നീക്കിയതോടെ ട്രംപിന് ഇനി എന്തും പങ്കുവെക്കാമെന്ന് യൂട്യൂബ് അധികൃതര്‍ പറഞ്ഞു. ജനുവരിയില്‍ ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പുനഃസ്ഥാപിക്കുമെന്ന് മെറ്റയും അറിയിച്ചിരുന്നു.
‘ഞാന്‍ തിരിച്ചു വന്നിരിക്കുന്നു’ എന്ന് വ്യക്തമാക്കിക്കൊണ്ട് 2016ലെ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തിന്റെ 12 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ പങ്കുവെച്ചാണ് ട്രംപ് യൂട്യൂബില്‍ തിരിച്ചെത്തിയിരിക്കുന്നത്. നിങ്ങളെ കാത്തിരിപ്പിച്ചതില്‍ ക്ഷമിക്കണം വളരെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കിടയിലായിരുന്നു എന്നും ട്രംപ് പറഞ്ഞു.
യുഎസ് കാപിറ്റോളിലെ അക്രമസംഭവങ്ങള്‍ക്ക് പ്രേരണ നല്‍കിയതിനാണ് ട്രംപിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രണ്ടു വര്‍ഷത്തിലേറെയായി ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടും യൂട്യൂബ് ചാനലും പ്രവര്‍ത്തനരഹിതമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here