കമലയ്ക്ക് മുന്നിൽ ഉത്തരം മുട്ടുമെന്ന പേടിയോ? ടെലിവിഷൻ അഭിമുഖത്തിൽ നിന്ന് പിന്മാറി ട്രംപ്

TRUMP

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിനൊപ്പമുള്ള അഭിമുഖത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. സിബിഎസ് ന്യൂസ് സംഘടിപ്പിക്കുന്ന “60 മിനിറ്റ്സ്” എന്ന അഭിമുഖത്തിൽ നിന്നാണ് അദ്ദേഹം പിന്മാറിയത്. ചാനൽ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ALSO READ;  ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

അമേരിക്കൻ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ പ്രത്യേകിച്ച് തെരെഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള പരിപാടിയാണിത്.ആദ്യം അഭിമുഖത്തിൽ പങ്കെടുക്കുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം ഇതിന് പിന്നിലുള്ള കാരണം ട്രംപ് ക്യാമ്പ് വ്യക്തമാക്കിയിട്ടില്ല. അതേസമയം ബിൽ വിറ്റേക്കറുമായി മുൻകൂട്ടി തയ്യാറാക്കിയ അഭിമുഖത്തിൽ കമല ഹാരിസ് പങ്കെടുക്കുമെന്ന് ചാനൽ അറിയിച്ചിട്ടുണ്ട്.

ALSO READ; കമലയ്ക്ക് മുന്നിൽ ഉത്തരം മുട്ടുമെന്ന പേടിയോ? ടെലിവിഷൻ അഭിമുഖത്തിൽ നിന്ന് പിന്മാറി ട്രംപ്

ഇതോടെ രണ്ട് സ്ഥാനാർത്ഥികളെയും ഒരുമിച്ച് താരതമ്യം ചെയ്യാൻ വോട്ടർമാർക്ക് മറ്റ് ഷെഡ്യൂൾ ചെയ്ത അവസരങ്ങളൊന്നും നിലവിൽ ഇല്ല. ഹാരിസും ട്രംപും മുമ്പ് സെപ്തംബർ 10ന് ചർച്ച നടത്തിയിരുന്നു. ഈ മാസാവസാനം രണ്ടാമത്തെ സംവാദത്തിനായി സിഎൻഎന്നിൽ നിന്നുള്ള
നിന്നുള്ള ക്ഷണം കമല ഹാരിസ് സ്വീകരിച്ചെങ്കിലും ട്രംപ് ഇതിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News