യുഎസ് തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടി അമേരിക്കൻ പ്രസിഡൻ്റായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിനെക്കുറിച്ചാണ് ലോകത്തൊട്ടാകെ ഇപ്പോൾ ചർച്ചകൾ. പ്രസിഡൻ്റായി വിജയിച്ചതിനെ തുടർന്ന് ട്രംപ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള പാം ബീച്ചില്‍ നടത്തിയ വിജയാഘോഷ ചടങ്ങിൽ പറഞ്ഞത് വരാനിരിക്കുന്നത് അമേരിക്കയുടെ സുവർണ കാലഘട്ടമാണെന്നാണ്. എന്നാൽ, എക്കാലവും സമ്പത്തിൻ്റെ സുവർണ കാലഘട്ടത്തിൽ മാത്രം ജീവിക്കാൻ ഭാഗ്യമുള്ള ട്രംപിനെക്കുറിച്ചും അമേരിക്കയിൽ ചർച്ചകളുയരുന്നുണ്ട്. അമേരിക്കയുടെ ഏറ്റവും സമ്പന്നായ പ്രസിഡൻ്റുമാരിലൊരാളാണ് ഡോണള്‍ഡ് ട്രംപ്.
ALSO READ: ദില്ലി വായുമലിനീകരണം: വിഷപ്പത നിറഞ്ഞിട്ടും യമുനാ നദിയിൽ ഛത് പൂജക്കെത്തിയത് ആയിരങ്ങൾ
അദ്ദേഹത്തിൻ്റെ ആസ്തി എത്രയെന്നതു സംബന്ധിച്ച് പലവിധത്തിലുമുള്ള ഊഹാപോഹങ്ങളാണ് നിലനില്‍ക്കുന്നത്. 2015 ല്‍ ട്രംപിൻ്റെ സ്വത്ത് 10 ബില്ല്യണ്‍ ഡോളറായിരുന്നു. എന്നാൽ, ഫോബ്‌സിൻ്റെ 2024 നവംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് ട്രംപിൻ്റെ നിലവിലെ ആസ്തി 6.6 ബില്ല്യണ്‍ ഡോളറാണ് (ഏകദേശം 55,622 കോടി രൂപ). ബ്ലൂംബെര്‍ഡ് ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സിൻ്റെ കണക്ക് പ്രകാരം 2024 ജൂണ്‍ വരെ ട്രംപിൻ്റെ ആസ്തി 7.7 ബില്ല്യണ്‍ ഡോളറാണെന്നും പറയുന്നുണ്ട്. അമേരിക്കയിലെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയും ട്രൂത്ത് സോഷ്യലിൻ്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ സ്ഥാപനമായ ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിലെ ഓഹരികളുമാണ് അദ്ദേഹത്തിൻ്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. കൂടാതെ, ട്രംപ് ഓർഗനൈസേഷൻ, ക്രിപ്റ്റോ കറൻസി എന്നിവയിലും ട്രംപിന് വലിയ രീതിയിൽ നിക്ഷേപങ്ങളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here