എനിക്കതും വേണം,ഇതും! പനാമ കനാലിന് പിന്നാലെ ഗ്രീൻലാൻഡ് വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ട്രംപ്

DONALD TRUMP

പനാമ കനാലിന് പിന്നാലെ ഗ്രീൻലാൻഡ് വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ദ്വീപ് വാങ്ങേണ്ടതിൻ്റെ ആവശ്യകതയ്ക്ക് പിന്നിൽ “ദേശീയ സുരക്ഷ” കാരണങ്ങളാണെന്നാണ് ട്രംപ് പറയുന്നത്.അതേസമയം ഇത് “വിൽപ്പനയ്‌ക്കുള്ളതല്ല”എന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ പറഞ്ഞു.

“ലോകമെമ്പാടുമുള്ള ദേശീയ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി, ഗ്രീൻലാൻഡിൻ്റെ ഉടമസ്ഥതയും നിയന്ത്രണവും ഒരു സമ്പൂർണ്ണ ആവശ്യമാണെന്ന് അമേരിക്ക കരുതുന്നു,” ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.ഡെൻമാർക്കിലെ തിരഞ്ഞെടുത്ത അംബാസഡർ കെൻ ഹൗറിയുടെ പേരും ട്രംപ് ഞായറാഴ്ച പങ്കിട്ടു.

ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിനെ സ്വന്തമാക്കുകയെന്നത് 157 വർഷത്തോളം പഴക്കമുള്ള അമേരിക്കൻ മോഹമാണ്.സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നടത്തിയ ഈ പ്രസ്താവന ഗ്രീന്‍ലാന്‍ഡിന് മീതേയുള്ള അമേരിക്കന്‍ ആ​ഗ്രഹം ചർച്ചകൾക്ക് വഴിവക്കുകയാണ്.

യൂറോപ്പിനും അമേരിക്കയ്ക്കും ഇടയിലുള്ള വടക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിലാണ് ഗ്രീൻലാൻഡ് സ്ഥിതി ചെയ്യുന്നത്.മെക്സിക്കോ, സൗദി അറേബ്യ എന്നിവയെക്കാളും വലുതായതിനാൽ, ഗ്രീൻലാൻഡിന് വടക്കൻ അറ്റ്ലാൻ്റിക്, ആർട്ടിക് എന്നിവിടങ്ങളിൽ തന്ത്രപ്രധാനമായ ഒരു സ്ഥാനമുണ്ട്. ഇതോക്കെ തന്നെയാണ് ഗ്രീൻലാൻഡിനോട് അമേരിക്കയ്ക്ക് പ്രിയം തോന്നാൻ കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News