ട്രംപ് ടിക് ടോക്കിന്റെ രക്ഷകനാകുമോ? പ്ലാറ്റ്ഫോമിനേർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്

TIK TOK

ജനപ്രിയ ചൈനീസ് ആപ്ലിക്കേഷനായ ടിക്‌ ടോക്കിൻ്റെ നിരോധനം തടയാൻ നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ്‌ ട്രംപ് ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ജനുവരിയോടെ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ചൈനീസ് ഇതര കമ്പനിക്ക് നൽകണമെന്നും അല്ലാത്ത പക്ഷം യുഎസ് ഉപയോക്താക്കളെ നഷ്ടപ്പെടുമെന്നുമാണ് യുഎസ് മുൻപ് ടിക് ടോക്കിന് നൽകിയ അന്ത്യശാസനം. എന്നാൽ ഇതിൽ ട്രംപ് ഇളവ് വരുത്തിയേക്കുമെന്നാണ് ഇപ്പോൾ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതേസമയം ഇക്കാര്യത്തിൽ ട്രംപിന്റെ ഭാഗത്ത് നിന്നും ഇതുവരെ യാതൊരു പ്രതികരണവും വന്നിട്ടില്ല. എന്നാൽ, ഇത് സംബന്ധിച്ച വാർത്തകൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നതിനാൽ ട്രംപ് ഇക്കാര്യത്തിൽ വല്ലതും പറയുമോ എന്നത് ഉടൻ അറിയാം.

ALSO READ; യുക്രൈനിൽ വീണ്ടും ആക്രമണം കടുപ്പിച്ച് റഷ്യ

“ടിക് ടോക്കിനെ ഞാൻ രക്ഷിക്കാൻ പോകുന്നു” എന്ന് ജൂണിൽ പോസ്റ്റ് ചെയ്ത തന്റെ ആദ്യ ടിക് ടോക്ക്  വിഡിയോയിൽ  ട്രംപ് പറഞ്ഞിരുന്നു. മാത്രമല്ല ടിക് ടോക്കിൻ്റെ വിശാലതയെയും വ്യാപ്തിയെയും ട്രംപ് അഭിനന്ദിച്ചിരുന്നു. പ്ലാറ്റ്ഫോമിനേർപ്പെടുത്തിയ വിലക്ക് ട്രംപ് നീക്കിയേക്കുമെന്നുള്ള സൂചനകൾ അദ്ദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പ്രതിഫലിക്കുന്നവെന്നതും എടുത്തുകാണേണ്ടതാണ്.ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള ഉഭയകക്ഷി ദേശീയ സുരക്ഷാ ആശങ്കകളാണ് യുഎസിൽ ടിക് ടോക്കിന്റെ നിരോധനത്തിന് കാരണമായത്. എന്നാൽ ഈ നിരോധനം നീക്കാൻ ട്രംപ് ഇടപെടുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികളും ഒപ്പം ടിക് ടോക്ക് ആരാധകരും പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News