ഫീസ് കുറച്ചില്ലെങ്കിൽ, കനാൽ ഞങ്ങളിങ്ങെടുക്കും; പനാമയെ വിരട്ടി ട്രംപ്

TRUMP

പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കൻ ഷിപ്പിംഗ്, നാവിക കപ്പലുകൾക്ക് പനാമ അമിത ഫീസ് ഈടാക്കുന്നുവെന്നും തങ്ങളുടെ നാവികസേനയോടും വാണിജ്യത്തോടുമുള്ള സമീപനം അന്യായവും വിവേചനപരവുമാണെന്നും ട്രംപ് അരോപിച്ചു.

പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി തുടർന്നാൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കമെന്നും അദ്ദേഹം പറഞ്ഞു. അരിസോണയിൽ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ALSO READ; ചെറിയൊരു കയ്യബദ്ധം…നാറ്റിക്കല്ല്! ചെങ്കടലിൽ സ്വന്തം വിമാനം വെടിവച്ച് അമേരിക്കൻ നാവികസേന

ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിൽ ഒന്നാണ് പനാമ. അറ്റ്ലാന്റിക് സമുദ്രത്തിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന കനാൽ 1914-ൽ
ഫ്രാൻസ് ഉപേക്ഷിച്ചതിന് ശേഷം അമേരിക്ക ഏറ്റെടുത്ത് നിർമാണം പൂർത്തീകരിക്കുകയായിരുന്നു.
പിന്നീട് 1999 ൽ കനാലിന്റെ നിയന്ത്രണം പൂർണ്ണമായും പനാമയ്ക്ക് കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News