2020ലെ അമേരിക്കൻ തെരഞ്ഞെടുപ്പ് അസാധുവാക്കാനുള്ള ശ്രമങ്ങൾക്കും രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്‌തതിനും ട്രംപിനെതിരെ കുറ്റം ചുമത്തുന്നതിൽ നിർണായകമായ ഇടപെടൽ നടത്തിയ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്‌മിത്തിനെ അധികാരമേറ്റ് രണ്ട് സെക്കൻഡിനുള്ളിൽ പുറത്താക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റേഡിയോ അഭിമുഖത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്.
മുമ്പും പലതവണ താൻ പ്രസിഡന്റായാൽ ജാക്ക് സ്‌മിത്തിനെ പുറത്താക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. സ്‌മിത്തിനെ പുറത്താക്കാൻ നീതിന്യായ വകുപ്പിനോട് ഉത്തരവിടുകയായിരിക്കും ട്രംപ് ചെയ്യുക. 2022-ൽ അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡാണ് പ്രത്യേക അഭിഭാഷകനായി ജാക്ക് സ്‌മിത്തിനെ നിയമിച്ചത്. മുൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് നിയമിച്ചതല്ലാത്തതിനാൽ തന്നെ ജാക്ക് സ്‌മിത്തിനെ സ്വന്തം നിലയ്ക്ക് പുറത്താക്കാൻ ട്രംപിന് സാധിക്കുകയില്ല.
Also Read: അധികാര കൈമാറ്റം സമാധാനപൂർണമായിരിക്കുമെന്ന് ബൈഡൻ; കൂടെ ട്രംപിനൊരു ഉപദേശവും
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും വാശിയേറിയതുമായ തെരഞ്ഞെടുപ്പ് പോരാട്ടമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ നടന്നത്. ആദ്യ ഘട്ടത്തിൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ അടക്കം ട്രംപിനെതിരായിരുന്നു. കമലയ്ക്ക് മികച്ച വിജയം പ്രവചിച്ച പല എക്സിറ്റ് പോൾ പ്രവചനകളെയും അട്ടിമറിച്ചാണ് ട്രംപ് തന്റെ വിജയം നേടിയത്. 2025 ജനുവരി 20നാകും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here