ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയും ട്രംപിസം; ആയിരത്തിലേറെ സൈനികരെ ഒഴിവാക്കും

trump-transgenders-us-army

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെ വാളോങ്ങാന്‍ യുഎസ് നിയുക്ത പ്രസിഡന്റ്് ഡൊണാള്‍ഡ് ട്രംപ്. സൈന്യത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകളെ ഒഴിവാക്കാനാണ് ട്രംപിന്റെ പദ്ധതി. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ മുന്നോട്ടുവെച്ച ട്രംപിസം നടപ്പാക്കുകയാണ് ഇതിലൂടെ നിയുക്ത പ്രസിഡന്റ്. നിലവില്‍ 15,000 ട്രാന്‍സ് സൈനികരാണ് യുഎസ് മിലിറ്ററിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.

യുഎസില്‍ എല്‍ജിബിടിക്യു കമ്യൂണിറ്റിയുടെ വളര്‍ച്ചയിലുള്ള ഭയമാണ് ട്രംപിനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മെഡിക്കല്‍ ഫിറ്റ്നസില്‍ പരാജയപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡറായ സൈനികരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാനാണ് ആലോചിക്കുന്നത്.

Read Also: ‘മസ്കും രാമസ്വാമിയും നമുക്ക് പണിയുണ്ടാക്കി വയ്ക്കും’; രണ്ടാം ട്രംപ് സർക്കാറിലെ ഭീഷണികളെ തുറന്ന് പറഞ്ഞ് ചൈനീസ് ഉപദേഷ്ടാവ്

ആദ്യം പ്രസിഡണ്ടായി ചുമതലയേറ്റപ്പോഴും ട്രാന്‍സ് വിരുദ്ധവികാരം ട്രംപ് പ്രകടിപ്പിച്ചിരുന്നു. നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സര്‍വീസില്‍ തുടരാമെന്നും പുതുതായി റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നും അന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ജോ ബൈഡന്‍ പ്രസിഡന്റായി വന്നപ്പോള്‍ ട്രംപിന്റെ ഉത്തരവ് റദ്ദാക്കി. അന്ന് 22,000 സൈനികര്‍ ജെന്‍ഡര്‍ സംബന്ധമായ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ കായികമത്സരങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കെടുക്കുന്നതിനെതിരെ ട്രംപ് മുമ്പ് വിമര്‍ശനമുന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News