അരിസോണയിലും ജയിച്ചുകയറി ട്രംപ്; ഏഴ് സ്വിങ് സ്റ്റേറ്റുകളും തൂത്തുവാരി

donald-trump

അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ അരിസോണയിലും ജയിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഇതോടെ ഏഴ് സ്വിങ് സ്റ്റേറ്റുകളും റിപ്പബ്ലിക്കൻ പാർട്ടി തൂത്തുവാരി. 2020ൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ്റെ വിജയത്തിന് ശേഷം അരിസോണയും ഇവിടെയുള്ള 11 ഇലക്ടറൽ വോട്ടുകളും റിപ്പബ്ലിക്കൻ നിരയിലേക്ക് ട്രംപ് കൊണ്ടുവന്നു.

2016ന് ശേഷം അരിസോണയിൽ ട്രംപിൻ്റെ രണ്ടാം വിജയമാണിത്. ഇതോടെ വിജയിക്കാൻ ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്ന് ട്രംപിന് ഇതുവരെ 312 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു. 2016ൽ അദ്ദേഹത്തിന് 304 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിരുന്നത്.

Read Also: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആദ്യമായി ട്രംപും ബൈഡനും കൂടിക്കാഴ്ച നടത്തുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്ത ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, വിസ്കോൺസിൻ എന്നീ സ്വിങ് സ്റ്റേറ്റുകൾ ഉൾപ്പെടെ 50 സംസ്ഥാനങ്ങളിൽ പകുതിയിലധികവും ട്രംപ് വിജയിയാണെന്ന് യുഎസ് മാധ്യമങ്ങൾ പ്രഖ്യാപിച്ചു. നോർത്ത് കരോലിന, നെവാഡ എന്നിവിടങ്ങളിലും അദ്ദേഹം വിജയിച്ചു. ഡെമോക്രാറ്റ് നോമിനിയായി 81കാരനായ ബൈഡന് പകരം എത്തിയ കമല ഹാരിസിന് 226 ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News