അടിമുടി പരിഷ്‌കാരങ്ങളുമായി ട്രംപിന്റെ പുതിയ കുടിയേറ്റ നയം! ഇന്ത്യക്കാർക്ക് വിനയാകുമോ?

donald trump

ജനുവരിയിൽ വൈറ്റ്ഹൌസിലേക്ക് ട്രംപ് തിരികെ എത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുക, കുടിയേറ്റ നയത്തിൽ ട്രംപ് എന്ത് മാറ്റം കൊണ്ടുവരുമെന്നതാണ്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ അമേരിക്കയിൽ നിന്നും പുറത്താക്കുമെന്ന് ഇതിനോടകം പല തവണ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഇതിന് കൂടുതൽ ഊന്നൽ നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ വിഷയം ട്രംപ് കൂടുതൽ ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ട്രംപിന്റെ പുതിയ നയങ്ങൾ അമേരിക്കയിലുള്ള നിരവധി ഇന്ത്യക്കാരെ അടക്കം ഒരുപക്ഷേ ബാധിച്ചേക്കുമെന്നാണ് വിദഗ്ധർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്.

എച്ച്-1ബി, എൽ-1, എഫ്-1 തുടങ്ങിയ കുടിയേറ്റേതര വിസ പ്രോഗ്രാമുകളിലാണ് ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് വിസ ഉടമകൾക്കും അവരുടെ കുടുംബങ്ങൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന ഉത്കണ്ഠയ്ക്ക് കാരണമായിട്ടുണ്ട്.

ALSO READ; ഭാര്യയെ കൊന്ന് മൃതദേഹം കാറിന്റെ ഡിക്കിയിലാക്കി; യുകെയിൽ ഇന്ത്യൻ വംശജനായ യുവാവിന് വേണ്ടി വലവിരിച്ച് പൊലീസ്

സ്റ്റീഫൻ മില്ലറെ തൻ്റെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന വാർത്ത പുറത്തുവന്നതോടെയാണ് ഇമിഗ്രേഷൻ നയങ്ങൾ പുനഃക്രമീകരിക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നതിൻ്റെ വ്യക്തമായ സൂചന ലഭിച്ചത്. ഇമിഗ്രേഷൻ സംബന്ധിച്ച കടുത്ത കാഴ്ചപ്പാടുകൾക്ക് പേരുകേട്ട മില്ലർ, ഭാവി നയങ്ങളെ, പ്രത്യേകിച്ച് വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നയങ്ങളെ സ്വാധീനിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മില്ലർ മുമ്പ് ട്രംപിൻ്റെ ആദ്യ ടേമിൽ മുതിർന്ന ഉപദേശകനായടക്കം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ പുതിയ സ്ഥാനം, ഭരണകൂടത്തിൻ്റെ ഇമിഗ്രേഷൻ അജണ്ട രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചേക്കുമെന്നതിൽ സംശയമില്ല.

അതേസമയം നിലവിൽ തൊഴിൽ വിസയിലുള്ള നിരവധി ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, മില്ലറുടെ നിയമനം ആശങ്കയുണ്ടാക്കുന്നുണ്ട്.

ട്രംപിൻ്റെ നയങ്ങൾ ഉയർന്ന വിസ നിഷേധ നിരക്കിലേക്കും അപേക്ഷകളുടെ കർശന പരിശോധനയിലേക്കും നയിക്കുമെന്ന ആശങ്കയാണ് പലരും പ്രകടിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ ടേമിൽ നിന്നുള്ള ഡാറ്റ വിസ നിഷേധിക്കലുകളിൽ ഗണ്യമായ വർദ്ധനവ് കാണിക്കുന്നുണ്ട് എന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration