വയനാടിന് കരുതലും കൈത്താങ്ങും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് ലഭിച്ച സംഭാവനകള്‍ ഇങ്ങനെ

CMDRF

വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടമായവര്‍ക്കുവേണ്ടി ലോകം മുഴുവന്‍ ഒന്നിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. കരുതലും കൈത്താങ്ങുമായി നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് (12.08.2024) ലഭിച്ച സംഭാവനകള്‍

സണ്ണി വര്‍ക്കി, വര്‍ക്കി ഫൗണ്ടേഷന്‍ – ഒരു കോടി രൂപ

ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍, പാല – 40 ലക്ഷം രൂപ

വിസികെ നേതാവും ചിദംബരം എംപിയുമായ തോല്‍. തിരുമാവളവന്‍ – 15 ലക്ഷം രൂപ

ബേക്കേഴ്‌സ് അസോസിയേഷന്‍ കേരള ( ബേക്ക് ) – 10 ലക്ഷം രൂപ

കെ എസ് ഹംസ മകളുടെ വിവാഹ ചെലവ് ചുരുക്കി അതിലേക്കായി സമാഹചരിച്ച തുക – 10 ലക്ഷം രൂപ

പരപ്പ ബ്ലോക്ക് പഞ്ചായത്ത് – 10 ലക്ഷം രൂപ

പാറശ്ശാല ഗ്രാമപഞ്ചായത്ത് – 10ലക്ഷം രൂപ

രജനി രാമചന്ദ്രന്‍, പുനര്‍ജ്ജനി കാസര്‍ക്കോട് – അഞ്ച് ലക്ഷം രൂപ

ആര്‍ പരമശിവം, സിഐടിയു, ട്രിച്ചി ബെല്‍ ടൗണ്‍ഷിപ്പ് – 2,50,000 രൂപ

പാപ്പനംകോട് ?ഗ്രാമീണ പൗര സമിതി – 2,28,500 രൂപ

കൊല്ലം ബാര്‍ അസോസിയേഷന്‍ – 1,60,000 രൂപ

കവടിയാര്‍ ഗീതത്തില്‍ കൃഷ്ണപിള്ള & ഗീത ഗോപാല്‍ 1,36,000 രൂപ

ആറന്മുള കോങ്ങളത്ത് കണ്ടത്തില്‍ ദീപുരാജന്‍ വള്ളസദ്യ നടത്താനായി കരുതിവച്ച ഒരു ലക്ഷം രൂപ നല്‍കി.

സാം ഇമ്മാനുവല്‍, നേശമണി മെമ്മോറിയല്‍ ക്രിസ്ത്യന്‍ കോളേജ് ജീവനക്കാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് – 83,550 രൂപ

കേരള പപ്പടം മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി – 60,000 രൂപ

അമേരിക്കന്‍ പൗരയായ ക്രിസ്റ്റീന എലിസബത്ത് 50,370 രൂപ

പാപ്പനംകോട് ശ്രീവത്സത്തില്‍ പ്രൊഫ. രാധാകൃഷ്ണന്‍ & റിട്ട. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സൂസിയമ്മ – 50,000 രൂപ

ആനാട് വില്ലേജിലെ ഇരിയനാട് ലക്ഷ്മി മംഗലത്തില്‍ 76 വയസുള്ള എല്‍ സാവിത്രി തന്റെ ഇടത് കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്കായി നീക്കിവെച്ച 25,000 രൂപ ശസ്ത്രക്രിയ തല്‍ക്കാലം ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കെ എസ് എഫ് ഇ ജീവനക്കാരി അജിഷ ഹരിദാസ്, വീട് നിര്‍മ്മിക്കാനായി വാങ്ങിയ വയനാട് കമ്പളക്കാട് കുമ്പളാട് എന്ന സ്ഥലത്തെ 20 സെന്റ് ഭൂമി സര്‍ക്കാരിന് കൈമാറി. ഈ പുനരധിവാസത്തിനായി സ്ഥലം ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വില്‍പന നടത്തി തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താമെന്നും അവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News