കോവര്‍ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

കോവര്‍ കഴുതയെ ബലമായി കഞ്ചാവ് വലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കേദാര്‍നാഥിലേക്കുള്ള യാത്രമധ്യേ ആണ് കഴുതയെക്കൊണ്ട് കഞ്ചാവ് വലിപ്പിച്ചത്.

സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയല്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രൂരത കാട്ടിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു പലരുടെയും ആവശ്യം.

കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റൂട്ടില്‍ തീര്‍ഥാടകരെയും അവരുടെ ബാഗേജുകളും കൊണ്ടുപോകാന്‍ കുതിരകളെയും കോവര്‍കഴുതകളേയും ഉപയോഗിക്കാറുണ്ട്. കേദാര്‍നാഥിലേക്കുള്ള യാത്രയ്ക്കിടെ ചോട്ടി ലിഞ്ചോളിക്ക് സമീപത്തുവച്ചാണ് യുവാക്കള്‍ കോവര്‍ കഴുതയെ കഞ്ചാവ് വലിപ്പിച്ചതെന്ന് സോനപ്രയാഗ് പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോവര്‍ കഴുതയുടെ ഉടമയായ രാകേഷ് സിങ് റാവത്തിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസ് എമര്‍ജന്‍സി നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News