ഓപറേഷൻ ടേബിളിൽ അവയവദാതാവിന് ബോധം വന്നിട്ടും ശസ്ത്രക്രിയയ്ക്ക് സമ്മർദം ചെലുത്തി ഡോണർ സംഘടന; ഞെട്ടിക്കുന്ന സംഭവം അമേരിക്കയിൽ

ഹൃദയം നീക്കം ചെയ്യാൻ ഡോക്ടർമാർ തയ്യാറെടുക്കവെ, അവയവ ദാതാവ് ഓപറേഷൻ ടേബിളിൽ വച്ച് ഉണർന്നു. എന്നാൽ, കെൻ്റക്കി ഓർഗാൻ ഡോണർ അഫിലിയേറ്റ്സ് (കോഡ) കോർഡിനേറ്റർ ഓപറേഷനുമായി മുന്നോട്ടുപോകാൻ ഡോക്ടർമാരോട് അഭ്യർഥിച്ചതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. യുഎസ് ആശുപത്രിയിൽ 2021 ഒക്ടോബറിലാണ് സംഭവം. ന്യൂയോർക്ക് പോസ്റ്റ് ആണ് ഇപ്പോൾ ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

Also Read: ഉൽപാദനത്തിൽ ‘കോടി’പതിയായി മാരുതി; ഒരുകോടി യൂണിറ്റുകൾ പിന്നിട്ട് ഹരിയാനയിലെ മാരുതിയുടെ മനേസർ ഫാക്ടറി

അവയവ ദാതാവ് തോമസ് ടിജെ ഹൂവർ എന്നയാളാണ് ഓപ്പറേഷൻ തിയേറ്ററിൽ വച്ച് ബോധമുണർന്നത്. അമിതമായി മരുന്ന് കഴിച്ചതിനെ തുടർന്ന് ഹൃദയസ്തംഭനമുണ്ടാകുകയും ഡോക്ടർമാർ മസ്തിഷ്കമരണം പ്രഖ്യാപിക്കുകയുമായിരുന്നു. കെൻ്റക്കിയിലെ ബാപ്റ്റിസ്റ്റ് ഹെൽത്ത് റിച്ച്മണ്ട് ആശുപത്രിയിലായിരുന്നു ഓപറേഷൻ.

രോഗി കണ്ണുനീർ ഒഴുക്കുന്നുണ്ടായിരുന്നെന്നും കരയുന്നത് കാണാമായിരുന്നെന്നും ആശുപത്രി ജീവനക്കാരി പറഞ്ഞു. ഹൃദയം എടുത്തുമാറ്റുന്ന ഓപറേഷനിൽ പങ്കെടുക്കാൻ രണ്ട് ഡോക്ടർമാർ വിസമ്മതിക്കുകയും ചെയ്തു. ഒരുപാട് സമയത്തെ തർക്കങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ ശസ്ത്രക്രിയ ഒഴിവാക്കുകയായിരുന്നു. നിലവിൽ സഹോദരിക്കൊപ്പം ജീവിക്കുന്ന ഹൂവർ, പൂർണമായും ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News